ന്യൂദല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി. ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.

ജസ്റ്റിസുമാരായ എസ് എസ് നിജ്ജാറും സുദര്‍ശന്‍ റെഢിയും അടങ്ങിയ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാറിന്റെ ഹരജി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരേ ഹരജി സമര്‍പ്പിച്ചതിനേയും സുപ്രീംകോടതി വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാറിനായി ഹരീഷ് സാല്‍വേയും മുകുല്‍ രോഹ്താഗിയുമായിരുന്നു സുപ്രീംകോടതിയില്‍ ഹാജരായത്. ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് സുപ്രീംകോടതിയാണ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.