മഞ്ചേരി: മുന്‍ എം.എല്‍.എ ഇസ്ഹാഖ് കുരിക്കളെ മഞ്ചേരി നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുത്തു.

മുസ്‌ലിം ലീഗ് പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനം എടുത്തത്. നഗരസഭയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം. ഇക്കാര്യം നാളെ പ്രഖ്യാപിക്കും.