എഡിറ്റര്‍
എഡിറ്റര്‍
പോയി തരത്തില്‍ കളിക്കെടാ !കളിക്കളത്തില്‍ വെല്ലുവിളിച്ച സാബ്ബിറിന്റെ വായടപ്പിച്ച് ഇശാന്ത്
എഡിറ്റര്‍
Monday 13th February 2017 5:35pm

ishanth


Also Read: തടികുറയ്ക്കാന്‍ മോഹന്‍ലാല്‍; ആയുര്‍വേദ ചികിത്സ ആരംഭിച്ചു


ഹൈദരാബാദ്: ക്രിക്കറ്റ് വീറും വാശിയും നിറഞ്ഞ മത്സരമാണ്. ടെസ്റ്റ് മത്സരമാണെങ്കില്‍ ജയിക്കുക എന്നത് ഏത് ടീമിനും അഭിമാന പ്രശ്‌നമാണ്. കണ്‍മുന്നില്‍ വിജയം കൈവിട്ട് പോകുന്നത് കണ്ടാല്‍ ആര്‍ക്കായാലും സമ്മര്‍ദ്ദം ഉണ്ടാകും. ആ സമയത്ത് താരങ്ങള്‍ പരസ്പരം സ്ലെഡ്ജ് ചെയ്യുകയും കൊമ്പു കോര്‍ക്കുകയും മറ്റും പതിവാണ്. ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടയിലും രണ്ട് താരങ്ങള്‍ തമ്മില്‍ കോര്‍ത്തു. ഇന്ത്യയുടെ പേസര്‍ ഇശാന്ത് ശര്‍മ്മയും ബംഗ്ലാദേശ് ബൗളര്‍ സാബ്ബിര്‍ റഹ്മാനും തമ്മിലാണ് മൈതാനത്ത് ഏറ്റുമുട്ടിയത്.

ഇശാന്തിന്റെ ബൗണ്‍സറുകളും യോര്‍ക്കറുകളും പ്രതിരോധിക്കാന്‍ പറ്റാതെ പതറിയ സാബ്ബിറിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തന്റെ പന്തിന് മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന സാബ്ബിറിനോട് മിണ്ടാതെ കളിക്കാന്‍ ഇശാന്ത് പറഞ്ഞതോടെയാണ് രംഗത്തിന് ചൂട് കൂടുന്നത്.

ഇശാന്തിന് നാവ് കൊണ്ട് മറുപടി നല്‍കാന്‍ സാബ്ബിറിന് സാധിച്ചെങ്കിലും തൊട്ടടുത്ത ഓവറില്‍ തന്നെ സാബ്ബിറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇശാന്ത് ബംഗ്ലാ താരത്തിന്റെ നാവടപ്പിച്ചു. വിക്കറ്റ് നഷ്ടമായ സാബ്ബിറിനെ പരിഹസിച്ചാണ് ഇശാന്ത് മൈതാനത്തു നിന്നും യാത്രയാക്കിയത്. 63 പന്തില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സുമുള്‍പ്പടെ 22 റണ്‍സായിരുന്നു സാബ്ബിറിന്റെ സമ്പാദ്യം.

Advertisement