ചെന്നൈ: ന്യൂസിലാന്‍ഡിനെതിരേ നവംബര്‍ നാലിന് തുടങ്ങുന്ന മൂന്നുടെസ്റ്റ് മല്‍സര പരമ്പരക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടര്‍ന്ന് പുറത്തായിരുന്ന പേസര്‍മാരായ ശ്രീശാന്തും ഇഷാന്ത് ശര്‍മയും ഓപ്പണര്‍ ഗൗതം ഗംഭീറും ടീമില്‍ തിരിച്ചെത്തി. അഭിനവ് മുകുന്ദ്, ജൈദേവ് എന്നിവരെ പരിഗണിച്ചില്ല. മൂന്നുടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര.

ടീം: ധോണി, സെവാഗ്, ഗംഭീര്‍, മുരളി വിജയ്, ദ്രാവിഡ്, സച്ചിന്‍, ലക്ഷ്മണ്‍, റെയ്‌ന, ഹര്‍ഭജന്‍, സഹീര്‍,ഇഷാന്ത്, ശ്രീശാന്ത്, ഓജ, പൂജാര, അമിത് മിശ്ര.