ഹൈദരാബാദ്: പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ കളിക്കില്ല. പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇഷാന്ത് ശര്‍മ്മയ്ക്ക് ഡോക്ടര്‍മാര്‍ ആറുമാസത്തെ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണിത്. ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു ഇഷാന്ത് ശര്‍മ്മ.

കഴിഞ്ഞവര്‍ഷത്തെ ഇംഗ്ലണ്ട് പര്യടന സമയത്ത് തന്നെ ശസ്ത്രക്രിയവേണമെന്ന് ഇഷാന്തിന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് നീട്ടുകയായിരുന്നു. ആസ്‌ത്രേലിയന്‍ സീരീസില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ രണ്ടിനോ മൂന്നിനോ മാത്രമേ ഇഷാന്തിന്റെ സ്റ്റിച്ചുകള്‍ അഴിക്കാനാവൂ. ഐ.പി.എല്‍ ഏപ്രില്‍ 4ന് ആരംഭിച്ച് മെയ് 27നാണ് അവസാനിക്കുന്നത്.

ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കുന്ന ന്യൂസിലാന്റിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇഷാന്തിന് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Malayalam News

Kerala News in English