എഡിറ്റര്‍
എഡിറ്റര്‍
പോസ്റ്റ് വുമണയായി ഇഷ തല്‍വര്‍
എഡിറ്റര്‍
Sunday 19th January 2014 1:45pm

isha-talwar

തട്ടത്തിന്‍ മറയത്തെ പെണ്‍കുട്ടി പോസ്റ്റ് വുമണിന്റെ വേഷത്തില്‍. അക്കു അക്ബറിന്റെ പുതിയ ചിത്രമായ ഉത്സാഹ കമ്മിറ്റിയിലാണ് ഇഷ തല്‍വാര്‍ പോസ്റ്റ് വുമണായി പ്രത്യക്ഷപ്പെടുന്നത്.

പാലക്കാടിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ശാസ്ത്രജ്ഞാനാവാനാഗ്രഹിക്കുന്ന ഏഴാം ക്ലാസ് തോറ്റ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

ഓരോ തവണയും തന്റെ കണ്ടുപിടിത്തങ്ങള്‍ പരാജയപ്പെടുമ്പോഴും അയാള്‍ പ്രതീക്ഷ കൈവിടുന്നില്ല.

ഓരോ തവണ പരാജയപ്പെടുമ്പോഴും ആരാണെന്ന് വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടിയില്‍ നിന്ന് അയാള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന കത്തുകള്‍ ലഭിക്കുന്നു.

പുഴ  കടന്ന് ആ കത്തുകള്‍ അയാളിലെത്തിക്കുന്ന പോസ്റ്റ് വുമണിന്റെ റോളാണ് ഇഷയ്ക്ക്.  ജയറാമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഷീലയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇഷയുടെ കഥാപാത്രത്തിന്റെ ജീവിതത്തിലെ ദുരന്തങ്ങള്‍ ഷീലയുടെ കഥാപാത്രത്തിലൂടെയാണ് ഗ്രാമീണവാസികള്‍ അറിയുന്നത്. നല്ല നര്‍മ്മ രസമുള്ള സിനിമയായിരിക്കുമിതെന്ന അക്കു അക്ബര്‍ പറയുന്നത്.

Advertisement