എഡിറ്റര്‍
എഡിറ്റര്‍
സുഹറയായി ബോളിവുഡ് താരം ഇഷാശര്‍വാണി
എഡിറ്റര്‍
Thursday 24th January 2013 1:15pm

പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖിയ്ക്ക് ബോളിവുഡ് താരം ഇഷാശര്‍വാണിയുടെ മുഖം.

വായനക്കാരുടെ ഹൃദയങ്ങളില്‍ എക്കാലവും കണ്ണീരു പെയ്യിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ സുഹറയും മജീദും വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ സുഹറയ്ക്ക് ഇഷയുടെ മുഖമായിരിക്കും.

Ads By Google

മജീദിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുകയെന്ന് സംവിധായകന്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നായികയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല.

മലയാളത്തിലെ പ്രമുഖ സൂപ്പര്‍സ്റ്റാറിന്റെ നായികയായി ക്ഷണം ലഭിച്ച സന്തോഷത്തിലാണ് ഇഷയിപ്പോള്‍. ഇതൊരു അംഗീകാരമായാണ് താന്‍ കരുതുന്നതെന്നും  സുഹറയായി വേഷമിടാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നും പക്ഷെ ഈ വിഷയത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

1967 ല്‍ പ്രേം നസീറും ഷീലയും  ഈ ചെറുകഥയിലെ ദുരന്തപ്രണയജോഡികളെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചിരുന്നു. അന്ന് സൂപ്പര്‍ഹിറ്റായിരുന്ന ഈ സിനിമയില്‍ എന്ത്  വ്യത്യസ്തതായാണ്  പ്രമോദ് ഒരുക്കിയിരിക്കുന്നതെന്ന് ആശങ്കയിലാണ് പ്രേക്ഷകര്‍.

മലയാളത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്ന അഞ്ചു സുന്ദരികളും ഞാനും എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ഇഷ

Advertisement