എഡിറ്റര്‍
എഡിറ്റര്‍
കളിക്കളത്തില്‍ പച്ചാളം ഭാസിയെ വെല്ലുന്ന ഭാവ പ്രകടനവുമായി ഇശാന്ത് ശര്‍മ്മ; ഇശാന്തിന്റെ മിമിക്രി കണ്ട് ചിരിയടക്കാനാകാതെ വിരാട് കോഹ്‌ലി, വീഡിയോ കാണാം
എഡിറ്റര്‍
Sunday 5th March 2017 3:14pm

ബംഗളൂരു: ഒന്നാം ടെസ്റ്റില്‍ ഏറ്റുവാങ്ങിയ ദയനീയ തോല്‍വിയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ഇനിയും ടീം ഇന്ത്യ കരകയറിയിട്ടില്ലെന്നാണ് ബംഗളൂരു ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

വിജയം ആവര്‍ത്തിക്കാന്‍ ഓസീസും തോല്‍വിയില്‍ നിന്നും തിരിച്ചു വരനായി ഇന്ത്യയും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇരുപക്ഷത്തേയും സമ്മര്‍ദ്ദം എത്ര വലുതാണെന്ന് താരങ്ങളുടെ പെരുമാറ്റത്തിലും കാണാന്‍ സാധിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്ന്മാരെ സമ്മര്‍ദ്ദത്തിലാക്കാനായി അഗ്രസീവ് ഗെയിമായിരുന്നു ഇന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തിറക്കിയത്. അഗ്രസീവ് ഗെയിമിന് പേരുകേട്ട ഓസീസിനെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയാണ് ലക്ഷ്യം.

കലിപ്പില്‍ മുന്നില്‍ ഇശാന്ത് ശര്‍മ്മയായിരുന്നു. മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാന്‍ ഇശാന്തിന് സാധിച്ചില്ല. അതിന്റെ ഫ്രസ്റ്റ്രേഷന്‍ ഇശാന്തിന്റെ പ്രകടനത്തിലും ഉണ്ടായിരുന്നു. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ കലി മൂത്ത് ഇശാന്ത് തന്റെ മുഖത്ത് വരുത്തിയ ഭാവ പ്രകടനങ്ങള്‍ കണ്ട് നായകന്‍ വിരാട് കോഹ്‌ലിയിക്കു പോലും ചിരിയടക്കാന്‍ സാധിച്ചില്ലെന്നതാണ് വാസ്തവം.


Also Read:പെണ്‍കുട്ടികളേ നിങ്ങള്‍ ഇവരെ മാതൃകയാക്കൂ…വൈക്കം വിജയലക്ഷ്മിയെ കുറിച്ച് റിമ കല്ലിങ്കല്‍ 


ഇശാന്തിന്റെ പാഞ്ഞുവന്ന പന്തിനെ അനായാസം തട്ടിയിട്ടതാണ് താരത്തെ ചൊടിപ്പിച്ചത്. പന്ത് നേരിടുമ്പോള്‍ സ്മിത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവം അനുകരിക്കാന്‍ ശ്രമിച്ചായിരുന്നു ഇശാന്ത് പകരം വീട്ടിയത്. ഇശാന്തിന്റെ പ്രകടനം കണ്ട് ചുമ്മാ കയ്യും കെട്ടി നില്‍ക്കാന്‍ സ്മിത്തും തയ്യാറായില്ല. തിരിച്ച് ഇശാന്തിനെ സ്മിത്തും അനുകരിച്ചു.ഇശാന്തിന്റേയും സ്മിത്തിന്റേയും അനുകരണ ശ്രമങ്ങള്‍ കണ്ട് അണപ്പൊട്ടിച്ചിരിച്ചു പോയി ഇന്ത്യന്‍ നായകനും സഹതാരങ്ങളും. മത്സരത്തിന്റെ വാശിയും വീറും എത്രത്തോളം വലുതാണെന്ന് കാണിച്ചു തരുന്നതാണ് ഈ രംഗങ്ങള്‍.

Advertisement