എഡിറ്റര്‍
എഡിറ്റര്‍
ടെലിവിഷന്‍ അവതാരകയെ സൈന്യം കൊല്ലുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
എഡിറ്റര്‍
Monday 4th November 2013 7:38am

isai-priya

കൊളംബോ: തമിഴ് വാര്‍ത്താ അവതാരകയെ ശ്രീലങ്കന്‍ സൈന്യം കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാജമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഇസൈപ്രിയ എന്ന ചാനല്‍ അവതാരകയെ സൈന്യം പീഡിപ്പിച്ച് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

പ്രഭാകരന്റെ മകന്റെ മരണം അടക്കമുള്ള ദുശ്യങ്ങള്‍ പുറത്തുവിട്ട ബ്രിട്ടനിലെ ചാനല്‍ ഫോര്‍ തന്നെയാണ് ഈ ദൃശ്യങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. എല്‍.ടി.ടി.ഇ അനുകൂല വാര്‍ത്താ ചാനലിലെ അവതാരകയായിരുന്ന സുപ്രിയ ഏറ്റുമുട്ടലിനിടെയാണ് മരിച്ചതെന്നായിരുന്നു ലങ്കന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍.

ഇസൈപ്രിയയെ അര്‍ധനഗ്നയായി സൈന്യം വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങളും ചാനല്‍ ഫോര്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

2009ല്‍ യുദ്ധത്തിന്റെ അവസാനകാലത്താണ് സംഭവം. വേലുപ്പിള്ള പ്രഭാകരന്റെ മകളാണോ എന്ന ചോദ്യത്തിന് അല്ലെന്ന് കരഞ്ഞുകൊണ്ട് ഇസൈപ്രിയ മറുപടി പറയുന്നുണ്ട്.

സുപ്രിയ എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകളാണ് എന്നാരോപിച്ചാണ് സൈന്യം പിടികൂടിയത്. മുഖത്തും ശരീരത്തും ആഴത്തില്‍ മുറിവേറ്റ നിലയിലാണ് ഇസൈപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisement