ആലപ്പുഴ: അരി മറിച്ചു വിറ്റതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇരുമന്ത്രമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അരിയും ഗോതമ്പും സംസ്ഥാന സര്‍ക്കാര്‍ മറിച്ചുവിറ്റെന്ന വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി കെ വി തോമസ് പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

തണ്ണീര്‍മുക്കത്തുവെച്ചാണ് ഐസക്കും കെ വി തോമസും കൂടിക്കഴ്ച നടത്തിയത്. പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.