Categories

Headlines

ജനപ്രിയം, ക്ഷേമം, ഹരിത ബജറ്റ്

തിരുവനന്തപുരം: ക്ഷേപദ്ധതികള്‍ അനുവദിച്ച് കൊണ്ടും നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കാതെയും ജനപ്രിയ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കേരളം ഇന്ന് അനുഭവിക്കുന്ന വിലക്കയറ്റം തടഞ്ഞ് നിര്‍ത്താനും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനും ആവശ്യമായ നീക്കങ്ങള്‍ ബജറ്റിലുണ്ടായില്ലെന്ന വിമര്‍ശനവമുണ്ട്. സംസ്ഥാനത്തെ വിലക്കയറ്റത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാറാണെന്ന് ബജറ്റ അവതരിപ്പിച്ച് കൊണ്ട് തോമസ് ഐസക് പറഞ്ഞു. ആസിയാന്‍ കരാര്‍ കേരളത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ മൂലധന ചിലവിനും ക്ഷേമ പദ്ധതികള്‍ക്കും പണം കണ്ടെത്താനാണ് ശ്രമിച്ചിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. 35 ലക്ഷം കടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനായി 500 കോടി രൂപ വകയിരുത്തി. രണ്ട് രൂപക്ക് അരി ലഭിയ്ക്കുന്ന മുഴുവന്‍ കടുംബങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്നും ഐസക് വ്യക്തമാക്കി.

ബജറ്റ് പ്രഖ്യാപനങ്ങള്‍

സംസ്ഥാന ബജറ്റ്: കാര്‍ഷിക മേഖലക്ക് 622 കോടി

ഇതില്‍ 125 കോടി ഭക്ഷ്യ സുരക്ഷക്ക്

കാര്‍ഷിക വിഹിതത്തില്‍ 50 ശതമാനം വര്‍ധന

കുടുംബശ്രീക്കുള്ള സഹായം 50 കോടി

മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ടിന്റെ പഠനത്തിന് 10 കോടി

കയര്‍ വ്യവസായത്തിന് 82 കോടി

വിഴിഞ്ഞം പദ്ധതിക്ക് 125 കോടി

ഡയറി ഫാമുകള്‍ക്ക് ആറ് കോടി

120 കോടി മുടക്കി എട്ട് പുതിയ പൊതു മേഖലാ സ്ഥാപനങ്ങള്‍

ഐ ടി വിഹിതം 73 ശതമാനം വര്‍ധിപ്പിച്ചു

മിച്ച ഫണ്ടിന്റെ 20 ശതമാനം ഉപയോഗിച്ച് പുതിയ പ്ലാന്റുകള്‍ തുടങ്ങും

റവന്യൂ കമ്മി 1.9 ശതമാനം

നെല്‍കൃഷി വികസനത്തിന് സമഗ്ര പദ്ധതി

കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍

കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റിവിറ്റി കുടിശ്ശിക ഏറ്റെടുക്കും

മൃഗ സംരക്ഷണത്തിന് 118 കോടി

കന്നു കാലി ഇന്‍ഷുറന്‍സിന് അഞ്ച് കോടി

കണ്ണൂര്‍ വിമാനത്താവളത്തിന് ആയിരം കോടി

കെ എസ് ടി പി രണ്ടാം ഘട്ടത്തിന് 16ായിരം കോടി

മലയോര ഹൈവേ നിര്‍മ്മാണം തുടങ്ങും

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍

എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ്ജ ഓഡിറ്റിംഗ്

വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്കാരികള്‍ക്കും ഹോസ്റ്റല്‍

2 വര്‍ഷം കൊണ്ട് 10 കോടി മരം നടും

പ്രീമെട്രിക്കല്‍ ഹോസ്റ്റലുകളിലെ കുട്ടികളുടെ തുക വര്‍ദ്ധിപ്പിക്കും

പാചകത്തൊഴിലാളികളുടെ മിനിമം വേതനം 150 രൂപ വ്യവസായങ്ങള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റിംഗ്

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി

ദേശീയ ജലപാതാ നിര്‍മ്മാണത്തിന് 100 കോടി

എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും രണ്ട് രൂപക്ക് അരി

നഷ്ടം വരുന്ന കൃഷിക്കാര്‍ക്കും കാര്‍ഷിക തൊഴിലാളികള്‍ക്കും സഹായം

അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട്

എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാക്കും

2 രൂപക്ക് അരി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

തണ്ണീര്‍മുക്കം ബണ്ട് തുറക്കും

സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളാകുന്ന പരിപാടിക്ക് 620 കോടി

ക്ഷേമപെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിച്ചു

നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും

മറുനാടന്‍ തൊഴിലാളികള്‍ക്കായി 10 കോടി രൂപ

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കും

കണ്ടല്‍ക്കാട് സംരക്ഷിക്കുന്നവര്‍ക്ക് പ്രത്സാഹനം

ജൈവവൈവിധ്യത്തിന് പ്രത്യേക തുക

വനിതാക്ഷേമത്തിന് മൊത്തം 620 കോടിയുടെ അടങ്കല്‍

വാണിജ്യ കമ്മീഷണര്‍ ഓഫീസുകളില്‍ തീര്‍പ്പുകള്‍ക്ക് പ്രത്യേക സംവിധാനം

വിദ്യാഭ്യാസമേഖലയിലെ വിഹിതത്തിന്റെ 40 ശതമാനംസ്‌കൂള്‍ വിദ്യാഭ്യാസ വികസനത്തിന്

പേപ്പര്‍ ബാഗിന് പുറമെ കൈതോലകമുകിന്‍,കുളവാഴ ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും

412 കോടി വന്‍കിട വ്യവസായങ്ങള്‍ക്കായി അനുവദിക്കും

ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകളെ നികുതുയില്‍ നിന്ന് ഒഴിവാക്കും

ആയുര്‍വേദ പല്‍പ്പൊടിയുടെ നികുതി നാല് ശതമാനം നാല് ശതമാനം ആക്കി കുറച്ചു

ശമ്പളപരിഷ്‌കരണം ഈ വര്‍ഷം നടപ്പിലാക്കും

നികുതി വരുമാനം: രണ്ട് ശതമാനം അധിക സമാഹാരണം ലക്ഷ്യം

സ്റ്റാമ്പ് ഡ്യൂട്ടി: കോര്‍പ്പറേഷനില്‍ 9 ശതമാനം, മുനിസിപ്പാലിറ്റിയില്‍ എട്ട് ശതമാനം, പഞ്ചായത്തില്‍ ഏഴ് ശതമാനം

ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കുന്നതിന് പ്രത്യേക നിയമ നിര്‍മ്മാണം

നവീന മൂന്നാറിന് 20 കോടി

ലാന്‍ഡ് ബാങ്കിന് ഒന്നരകോടി

സുനാമി പുനരധിവാസത്തിന് 139 കോടി

ട്രഷറി നവീകരണത്തിന് കൂടുതല്‍ ധനസഹായം

രജസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസേഷന് രണ്ടരക്കോടി

പുതിയ 4 പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

ബിവറേജസ് കോര്‍പ്പറേഷന്‍ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും

റെസ്‌ക്യൂ ഫോഴ്‌സിന് 9 കോടി

പബ്ലിക് റിലേഷന്‍ വകുപ്പിന് 14 കോടി

കുടുംബശ്രീ അംഗങ്ങള്‍ക്ക് 4 % നിരക്കില്‍ വായ്പ

ഇ എം എസ് പദ്ധതി പ്രകാരം കൂടുതല്‍ വീടുകള്‍ക്ക് സഹായം

കുടുംബ ശ്രീക്ക് 201011 ല്‍ 5 കോടി ധനസഹായം

കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 10,000 ഹെക്ടര്‍ നെല്‍കൃഷിയും 5000 ഹെക്ടര്‍ പച്ചക്കറി കൃഷിയും

നവ പാര്‍പ്പിട പദ്ധതിക്ക് 15 കോടി

ഇ.എം.എസ് പാര്‍പ്പിട പദ്ധതിയുടെ ബാങ്ക് വായ്പക്ക് 100 കോടി

ചേരികളുടെ പുനരുദ്ധാരണത്തിന് 120 കോടി

സഹകരണ മേഖലയ്ക്കുള്ള ധനസഹായം 42 കോടിയായി ഉയര്‍ത്തി

കുടിവെളള പദ്ധതിക്ക് 1058 കോടി

എല്ലാ സര്‍വ്വകലാശാലകളിലേയും ലൈബ്രറികള്‍ക്ക് ധനസഹായം വര്‍ദ്ധിപ്പിക്കും

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് 20 % കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് 15 % അധിക സഹായം

സര്‍വ്വകലാശാലകളുടെ പരീക്ഷാ വിഭാഗം നവീകരിക്കുന്നതിന് 5 കോടി

പോളി ടെക്‌നിക് വികസനത്തിന് 11 കോടി

മലനീകരണ നിയന്ത്രണ ബോര്‍ഡിന് രണ്ടരക്കോടി

സി.ഡി.എസ് ലൈബ്രറിയില്‍ കെ.എന്‍ രാജിന്റെ പേരിലുള്ള വിഭാഗത്തിന് ഒരു കോടി

ദേശീയ ഗെയിംസിന് 67 കോടി

പി.ടി ഉഷ, മേഴ്‌സി കുട്ടന്‍ അക്കാദമികള്‍ക്ക് 20 ലക്ഷം വീതം

നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തിന് 1 കോടി

സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ജീവനക്കാര്‍

മെഡിക്കല്‍ കോര്‍പ്പറേഷന് മരുന്നു വാങ്ങാന്‍ 145 കോടി

ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് 21 കോടി

കെ എസ് ആര്‍ ടി.സിക്ക് 42 കോടി

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് 200 കോടി

കരിപ്പൂര്‍ വിമാനത്താവള നവീകരണത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കും

വിദ്യാഭ്യാസ അടങ്കല്‍ 316 കോടിയാക്കി

തുറമുഖ നവീകരണത്തിന് 121 കോടി

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ പഠിത്ത വീട് പദ്ധതി

സര്‍വ്വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും

അമ്പലപ്പുഴയില്‍ ആര്‍ട്‌സ്‌സയന്‍സ് കോളേജുകള്‍

മാര്‍ച്ച് മുതല്‍ കോളേജുകളില്‍ യു.ജി.സി ശമ്പളം

ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 50 ലക്ഷം

ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന് 25 കോടി, 2015 ഓടെ ഇത് ഒരു അന്താരാഷ്ട്ര മേളയാക്കി മാറ്റും

പൊതുമേഖലയിലെ മിച്ചഫണ്ടിന്റെ 20% ഉപയോഗിച്ച് പുതിയ പ്ലാന്റുകള്‍ തുടങ്ങും

ഐ.ടി വിഹിതം 77%മായി

വൈദ്യുതി മേഖലയിലെ വികസനത്തിന് 425 കോടി

മൈക്രോ ജലവൈദ്യുത പദ്ധതികള്‍ക്ക് 5 കോടി

പുതിയ ബോട്ടുകള്‍ വാങ്ങാന്‍ 4 കോടി

കൊച്ചിയില്‍ ജലഗതാഗതത്തിന് 40 ബോട്ടുകള്‍

കനാലുകളും ജലപാതകളും നവീകരിക്കും

കേരളാ വാണിജ്യ മിഷന്‍ രൂപീകരിക്കും

തലശ്ശേരിയില്‍ മുസരിസ് മാതൃകയില്‍ 100 കോടിയുടെ പൈതൃക പദ്ധതി

കെ എസ് എഫ് ഇ വിദേശത്ത് ചിട്ടി നടത്തും

ഐ.ടി മിഷന് 29 കോടി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തിനകം

എല്‍ എന്‍ ജി ടെര്‍മിനല്‍ 2012 ല്‍ കമ്മീഷന്‍ ചെയ്യും

തൃശ്ശൂര്‍ വ്യവസായ പാര്‍ക്കിന് 15 കോടി

പഴംപച്ചക്കറി സംസ്‌ക്കരണ യൂണിറ്റിന് പ്രത്യേക ധനസഹായം

കശുവണ്ടി വ്യവസായത്തിന് 52 കോടി

ജലസേചനത്തിന് 52 കോടി

ചമ്രവട്ടം റെഗുലേറ്ററി ബ്രിഡ്ജിന് 61 കോടി

ഡയറി ഫാമിന് ആറ് കോടി

ആലപ്പുഴഎറണാകുളം പ്രത്യേക പാക്കേജിന് 16 കോടി

പൂക്കോട് വെറ്റിനറി കോളേജ്, പനങ്ങാട് കാര്‍ഷിക കോളേജ് എന്നിവയ്ക്ക് 1 കോടി വീതം

വനം വന്യജീവി സംരക്ഷണം എന്നിവയ്ക്ക 63 കോടി

വൈറ്റില മൊബിലിറ്റി ടെര്‍മിനലിന് അഞ്ചു കോടി

കണ്ടല്‍ക്കാടുകളും കാവുകളും സംരക്ഷിക്കുന്നവര്‍ക്കു ഗ്രാന്റ്

അതിവേഗ കോറിഡോര്‍ പദ്ധതിക്ക് പ്രത്യേക കമ്പനി

ഭക്ഷ്യ സാശ്രയ നയം ശക്തമാക്കും

നെല്ല്,മണ്ണ്,ജല സംരക്ഷണത്തിന് പ്രത്യേക ധനസഹായം

നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ മേഖലക്ക് 16 കോടി

നാളികേര വികസനത്തിന് 30 കോട്ി

നാളികേര സംഭരണത്തിന് 10 കോടി

പച്ചക്കറി സംഭരണം വിപണനം എന്നിവയ്ക്ക് 100 കോടി

അടക്ക കര്‍ഷകര്‍ക്ക് 10 കോടി

120 സി.ഐ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കും

കുട്ടനാടിനായി കാര്‍ഷിക കലണ്ടര്‍

സ്ത്രീകളുടെ സുരക്ഷയ്ക്കായി ആശുപത്രികളില്‍ പ്രത്യേക സംവിധാനം

വിഴിഞ്ഞം പദ്ധതിക്ക് 125 കോടി കൂടി

കെ എസ് ടി പി പദ്ധതിക്ക് 1600 കോടി

കയര്‍,കൈത്തറി,പനമ്പ് മേഖലയുടെ വികസനത്തിന് 50 കോടി

കൊച്ചികാസര്‍കോഡ് വ്യവസായ കോറിഡോര്‍

കൊച്ചി മെട്രോ പ്രാരംഭ പ്രവര്‍ത്തനത്തിന് 50 കോടി

കൊച്ചി സീപോര്‍്ട്ട്എയര്‍പോര്‍ട്ട് റോഡ് വിപുലീകരിക്കും

മലയോര ഹൈവേ നിര്‍മ്മാണം തുടങ്ങും

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍

എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഊര്‍ജ്ജ ഓഡിറ്റിംഗ്

വിദ്യാര്‍ത്ഥിനികള്‍ക്കും ജോലിക്കാരികള്‍ക്കും ഹോസ്റ്റല്‍

2 വര്‍ഷം കൊണ്ട് 10 കോടി മരം നടും

പ്രീമെട്രിക്കല്‍ ഹോസ്റ്റലുകളിലെ കുട്ടികളുടെ തുക വര്‍ദ്ധിപ്പിക്കും

പാചകത്തൊഴിലാളികളുടെ മിനിമം വേതനം 150 രൂപ

വ്യവസായങ്ങള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റിംഗ്

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി

ദേശീയ ജലപാതാ നിര്‍മ്മാണത്തിന് 100 കോടി

തണ്ണീര്‍മുക്കം ബണ്ട് തുറക്കും

സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളാകുന്ന പരിപാടിക്ക് 620 കോടി

പാവപ്പെട്ടവര്‍ക്ക് ജൂണ്‍ 1 മുതല്‍ 2 രൂപയ്ക്ക് അരി

ക്ഷേമപെന്‍ഷന്‍ 300 രൂപയായി വര്‍ദ്ധിപ്പിച്ചു

നഗരമേഖലയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും

മറുനാടന്‍ തൊഴിലാളികള്‍ക്കായി 10 കോടി രൂപ

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വ്യാപിപ്പിക്കും

കണ്ടല്‍ക്കാട് സംരക്ഷിക്കുന്നവര്‍ക്ക് പ്രത്സാഹനം

ജൈവവൈവിധ്യത്തിന് പ്രത്യേക തുക

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.