തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ ധവളപത്രത്തിന് ബദലായി തോമസ് ഐസക് കൊണ്ടുവന്ന ബദല്‍ ധവളപത്രം നിയമഭയില്‍. ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്ത് വെക്കാനുള്ള ഐസകിന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

ചെയറിന്റെ അനുമതിയില്ലാതെ അംഗങ്ങള്‍ക്ക് സ്വകാര്യ രേഖകള്‍ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ബദല്‍ ധവളപത്രം സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ജനങ്ങളുടെ മുമ്പില്‍ അത് അവതരിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സ്പീക്കറുടെ നടപടി ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിപക്ഷ നേതാനവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. മാണിയുടെ വൈറ്റ് പേപ്പര്‍ ബ്ലാക്ക് പേപ്പറായി മാറിയെന്നും അദ്ദേഹം പറഞ്ഞു.