എഡിറ്റര്‍
എഡിറ്റര്‍
ഐ.എസിന്റെ അടുത്ത ലക്ഷ്യം താജ്മഹലോ? ആശങ്ക പടര്‍ത്തി ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവ ഗ്രൂപ്പിന്റെ ഭീഷണി
എഡിറ്റര്‍
Thursday 16th March 2017 11:45pm

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയിലെ പുരാതന സ്മാരകമായ താജ്മഹലാണെന്ന ആശങ്കയിലാണ് സുരക്ഷാ ഏജന്‍സികള്‍. ഐ.എസ് അനുഭാവമുള്ള ഒരു സൈറ്റില്‍ വന്ന ചിത്രമാണ് അഭ്യൂഹങ്ങളുടെ ഉറവിടം. താജ്മഹല്‍ ആക്രമിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പ്. ഇതുസൂചിപ്പിക്കുന്ന ഒരു ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പാണ് ഈ ചിത്രം പുറത്തുവിട്ടത്. ഓണ്‍ലൈന്‍ ജിഹാദി ഇടപെടലുകള്‍ നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് മാര്‍ച്ച് 14ന് ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട കാര്യം പുറത്തുവിട്ടത്.

ആയുധധാരിയായ ഒരു പോരാളി താജ്മഹലിനോട് മുഖം തിരിച്ച് നില്‍ക്കുന്നതായാണ് പോസ്റ്റര്‍. ചരിത്ര സ്മാരകമായ താജ്മഹലിനുമേല്‍ ‘ന്യൂ ടാര്‍ഗറ്റ്’ എന്നും എഴുതിയിട്ടുണ്ട്. ആഗ്ര മാട്ടിയര്‍ഡം എന്നെഴുതിയ ഒരു വാനിന്റെ ചിത്രവും കാണാം. ചാവേറാക്രമണത്തെ സൂചിപ്പിക്കുന്നതായാണ് കരുതപ്പെടുന്നത്.

ഐഎസ് തീവ്രവാദി എന്ന സംശയത്തില്‍ മാര്‍ച്ച് 8ന് ലഖ്നൗവില്‍ സൈഫുള്ള കൊല്ലപ്പെട്ട സാഹചര്യത്തില്‍ ടെലിഗ്രാമില്‍ വേറെയും ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നും ഇതുവരെ 75 പേര്‍ ഐഎസില്‍ ചേര്‍ന്നെന്നാണ് കണക്കുകള്‍.മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവരില്‍ പലരും.

Advertisement