എഡിറ്റര്‍
എഡിറ്റര്‍
ജനസമ്പര്‍ക്ക പരിപാടിക്ക് നിയമ സാധുതയുണ്ടോ എന്ന് ഹൈക്കോടതി
എഡിറ്റര്‍
Wednesday 20th November 2013 10:46am

jana-samparkkam

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് നിയമ സാധുതയുണ്ടോ എന്ന് ഹൈക്കോടതി.

ഏതെങ്കിലും പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണോ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ചോദിച്ചു.

ഇടതുപക്ഷം നടത്തുന്ന ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ കഴിയുന്നില്ലെന്ന പൊതുതാത്പര്യ ഹരജി മുഖ്യമന്ത്രിക്കും ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയെ കോടതി എങ്ങനെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയെ ആര് തടയുന്നുവെന്നും കോടതി ചോദിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇപ്പോഴുള്ള ഭരണപക്ഷവും ഹര്‍ത്താല്‍ നടത്തും.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താല്‍ നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഹര്‍ത്താലുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.- കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രിക്കും ജനസമ്പര്‍ക്ക പരിപാടിക്കും ഏര്‍പ്പെടുത്തുന്ന അധിക സുരക്ഷക്കാവശ്യമായ ചിലവുകള്‍ സി.പി.ഐ.എം സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Advertisement