എഡിറ്റര്‍
എഡിറ്റര്‍
ഐ.എസില്‍ ചേര്‍ന്ന മലയാളികളടക്കം തിരികെ വരുമെന്ന് റിപ്പോര്‍ട്ടുകള്‍; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ
എഡിറ്റര്‍
Saturday 13th May 2017 9:23am

തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാദ്ധ്യതയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കി. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നേരിടുന്ന കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് മടങ്ങി വരവെന്നാണ് റിപ്പോര്‍ട്ട്.


Also Read: ‘ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടണം’; വിവാദ പ്രസ്താവനയില്‍ ബാബാ രാംദേവിന് ഹൈക്കോടതിയുടെ വാറണ്ട്


ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ അമേരിക്കന്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ ഐ.എസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അഫ്ഗാനില്‍ ഭീകരവാദം വളര്‍ത്താനുള്ള ഭീകരസംഘടനയുടെ ശ്രമങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണം തടസ്സമായി നില്‍ക്കുകയാണ്. ഇതാണ് ഭീകരസംഘടനയില്‍ ചേര്‍ന്നവര്‍ മടങ്ങിവരവുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ ആധാരം.


Don’t Miss: ‘ഇന്ത്യന്‍ പ്രണയകഥയിലെ നേതാവിനെയും തോല്‍പ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍’; പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് സമരത്തിനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഒാടി


അതേസമയം, ഐ.എസിലേക്ക് പോയതായി സംശയിക്കുന്ന കാസര്‍കോട് നിന്നടക്കമുള്ള മലയാളികളുടെ വിവരങ്ങളും വിമാനത്താവളങ്ങളില്‍ നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലെ എംബസികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement