എഡിറ്റര്‍
എഡിറ്റര്‍
നടി കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി പൊലീസ്
എഡിറ്റര്‍
Friday 16th June 2017 7:50am

മുംബൈ: കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി അംബോളി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായും എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലന്നും പൊലീസ് വ്യക്തമാക്കി.


Also read ശൃംഗേരി മഠാധിപതിയുടെ അനുഗ്രഹം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും


സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനു പുറമേ വാച്ച്മാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന ജൂണ്‍ ഏഴിന് കൃതിക ഹരിദ്വാറിലെ അച്ഛനമ്മമാരോടും സഹോദരനോടും താരം സംസാരിച്ചിരുന്നു.


Dont miss കുട്ടികള്‍ വ്യായാമം ചെയ്യേണ്ടത് സ്റ്റേഡിയങ്ങളിലും കളിക്കളങ്ങളിലുമാവണം, മുറിക്കുള്ളിലാവരുത്; സ്‌കൂളുകളിലെ യോഗ പഠനത്തിനെതിരെ ഡോ. ഇഖ്ബാല്‍ ബാപ്പുകുഞ്ഞ്


ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം.

Advertisement