കറാച്ചി: പാകിസ്ഥാനിലെ ആരാധനാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം. ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്ധ് പ്രവിശ്യയിലെ ലാല്‍ ഷബാസ് കലന്ദര്‍ സുഫി ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച ആക്രമി സ്വയം പൊട്ടത്തെറിക്കുകയായിരുന്നു. പൊലീസ് പറയുന്നു. പ്രഥാമിക സഹായം നല്‍കിയതിന് ശേഷം പരുക്കേറ്റവരെ സംഭവ സ്ഥലത്തുനിന്നും 72 കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്.