എഡിറ്റര്‍
എഡിറ്റര്‍
നിലവിലെ സാമൂഹിക സ്ഥിതിയില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്: ഇര്‍ഫാന്‍ ഖാന്‍
എഡിറ്റര്‍
Saturday 18th January 2014 5:47pm

Irrfan-Khan1

ജയ്പൂര്‍: നിലവിലെ സാമൂഹിക സ്ഥിതിയില്‍ ജനങ്ങള്‍ അസന്തുഷ്ടരാണെന്ന് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. ലോകത്തെല്ലായിടത്തുമുള്ള അവസ്ഥ ഇതുതന്നെയാണെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ജയ്പൂരില്‍ ഇന്ന് ആരംഭിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആം ആദ്മിയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും ഇര്‍ഫാന്‍ ഖാന്‍ ഒഴിഞ്ഞുമാറി.

ആം ആദ്മിയെ കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല. പക്ഷേ, നിലവിലെ അവസ്ഥയില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. ഒരു മാറ്റമുണ്ടാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

നിലവില്‍ സാധാരണക്കാര്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. ലോകത്തെല്ലായിടത്തും ഈ അസംതൃപ്തിയുണ്ട്. അതിനാലാണ് ആം ആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വരാന്‍ തനിക്ക് യാതൊരു താത്പര്യവുമില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഞാന്‍ ജനിച്ചത് തന്നെ നടനാകാന്‍ വേണ്ടിയാണെന്നാണ് കരുതുന്നത്. രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ല. ഇര്‍ഫാന്‍ പറഞ്ഞു.

രാജ്യത്ത് പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ സ്വാധീനം വളരെ കൂടുതലാണെന്നും ഇര്‍ഫാന്‍ കുറ്റപ്പെടുത്തി.

Advertisement