കൊച്ചി: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ വിചാരണ തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

വിചാരണ ഒഴിവാക്കണമെന്ന തരൂരിന്റെ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ടായിരുന്നു തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Ads By Google

2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തരൂര്‍ അത് തടസ്സപ്പെടുത്തിയെന്നാണ് കേസ്.

ജനഗണമന ആലപിച്ചപ്പോള്‍ ശശി തരൂര്‍ അനാദരവ് കാണിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് ഹരജി നല്‍കിയത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തുവെന്നായിരുന്നു പരാതി.

സദസ്സിലുള്ളവരോടും ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് അമേരിക്കന്‍ രീതിയാണെന്നും ഇന്ത്യന്‍ രീതിയല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഐ.പി.എല്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായ ശശി തരൂരിന് പുതിയ വെല്ലുവിളിയായി ദേശീയ ഗാന വിവാദം.