എഡിറ്റര്‍
എഡിറ്റര്‍
ഇറോമിനെ നെഞ്ചേറ്റി കേരളം; കപടദേശീയതയ്‌ക്കെതിരെയുള്ള ഡി.വൈ.എഫ്.ഐയുടെ ക്യാമ്പയിന്‍ ഇറോം ഉദ്ഘാടനം ചെയ്യും
എഡിറ്റര്‍
Thursday 16th March 2017 8:37pm

പാലക്കാട്: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു ഇറോം ശര്‍മ്മിള ചെയ്തത്. സ്വന്തം നാട്ടിലെ ആളുകളേക്കാള്‍ ഊഷ്മളമായ വരവേല്‍പ്പു നല്‍കിയാണ് കേരളം മണിപ്പൂരിന്റെ ഉരുക്കു വനിതയെ സ്വീകരിച്ചത്.

പൊതു വേദികളില്‍ നിന്നും മാറി നിന്ന് യോഗയും ആത്മീയതയുമായി അല്‍പനാള്‍ ചിലവഴിക്കാനായിരുന്നു ഇറോം കേരളത്തിലെത്തിയത്. എന്നാല്‍ ഇറോം ശര്‍മ്മിളയെ പൊതു പരിപാടിയുടെ ഭാഗമാകാന്‍ ക്ഷണവുമായി സമീപിച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ.

കപട ദേശീയതക്കെതിരെ ഡിവൈഎഫ്ഐ രാജ്യവാപകമായി ഭഗത് സിംഗ് ദിനമായ മാര്‍ച്ച് 23ന് നടത്തുന്ന ക്യാമ്പയിന്‍ ഇറോം ശര്‍മ്മിള ഉദ്ഘാടനം ചെയ്യും.

പ്രചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മോട്ടോര്‍ വാഹന റാലിയാണ് ഇറോം ശര്‍മ്മിള ഉദ്ഘാടനം ചെയ്യുക.


Also Read: ദേ ഒരു തീവണ്ടി മുതലാളി; കര്‍ഷകന് റെയില്‍വെ നഷ്ടപരിഹാരം നല്‍കിയില്ല; പകരത്തിന് ട്രെയിന്‍ തന്നെ നല്‍കി കോടതി വിധി


മണിപ്പൂരിലെ സൈനിക അധികാര നിയമമായ അഫ്സ്പക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ മണിപ്പൂരിന്റെ ഉരുക്കു വനിത കേരളത്തിലെത്തിയിട്ട് രണ്ട് നാള്‍ പിന്നിട്ടു. അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തിലാണ് ഇറോം ശര്‍മ്മിള ഇപ്പോഴുള്ളത്.

ഇറോം ശര്‍മ്മിളയെ കാണാന്‍ ആശ്രമത്തില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ: മുഹമ്മദ് റിയാസ്, നിഥിന്‍ കണിച്ചേരി എന്നിവരോടൊപ്പം മറ്റ് നേതാക്കളും എത്തി.

Advertisement