Categories

സത്യത്തെ മറികടക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു….

Irom sharmila's Malayalam article

irom-sharmila

മണിപ്പൂരിന്റെ ധീരപുത്രി ഇറോം ചാനു ശര്‍മ്മിളയുടെ സഹനസമരത്തിന് സമരത്തിന് പതിനൊന്ന് വര്‍ഷം തികഞ്ഞത് 2011 നവംബര്‍ മൂന്നിനായിരുന്നു. അന്ന് സ്വയം എഴുതി തയ്യാറാക്കി ഒരു കത്ത് തന്റെ ജനതയ്ക്കായി ഇറോം കൈമാറുകയുണ്ടായി. ഈ മാസം ആദ്യത്തിലാണ് മണിപ്പൂരി ഭാഷയിലെഴുതിയ ആ കത്ത് മാധ്യമങ്ങള്‍ക്കു ലഭിച്ചത്. കത്തിന്റെ മലയാളത്തിലുള്ള വിവര്‍ത്തനമാണ് താഴെ…

പ്രകൃതിയിലെ മന്ദമാരുതനെയും ആകാശത്തിലെ പറവകളെയും പോലെയാണ് മനുഷ്യനെങ്കില്‍ സ്വര്‍ത്ഥതയും വിദ്വേഷവും പരസ്പരം പോരടിക്കാനുള്ള വാഞ്ജയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളുമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ…. വനത്തില്‍ മൃഗങ്ങള്‍ തങ്ങളുടെ ഇരയെ വേട്ടയാടുന്നത് പോലെ, ഇരയുടെ രക്തം ഉറ്റിക്കുടിക്കുന്നത് പോലെ പെരുമാറാന്‍ മാത്രമെ മനുഷ്യന്‍ ഇതുവരെ പഠിച്ചിട്ടുള്ളൂ.

Ads By Google

പണ്ടുകാലങ്ങളില്‍ വ്യത്യസ്ത സമുദായങ്ങളും വിഭാഗങ്ങളും പരസ്പരം സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് ജീവിച്ചിരുന്നത്. മലമുകളിലെയും താഴ്‌വരയിലെയും ജനങ്ങള്‍ തങ്ങള്‍ക്ക് മണ്ണ് നല്‍കുന്ന, ഭക്ഷണത്തെ പങ്കുവെക്കാറുണ്ടായിരുന്നു. വിളവ് കുറവാണെങ്കിലും അവര്‍ ഉള്ളത് തുല്ല്യമായി വീതിക്കുമായിരുന്നു.

പ്രകൃതിയിലും ദൈവത്തിന്റെ സൃഷ്ടികളിലും വിശ്വസിക്കാന്‍ മനുഷ്യന് സാധിക്കാത്തതിനാല്‍ ക്ഷണികമായ സുഖം നല്‍കുന്ന പുറം മോടി മാത്രമുളള വസ്തുക്കളോട് അവന് ആര്‍ത്തിയായി. അവ നേടാന്‍ അവന്‍ കൂടുതല്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. തന്റെ സഹോദരങ്ങള്‍ക്കു അവകാശപ്പെട്ടതു പോലും അവന്‍ അപഹരിക്കാന്‍ തുടങ്ങി. വിനീതരാവാന്‍ ആളുകള്‍ മറന്നു പോയിരിക്കുന്നു, സത്യത്തെ മറികടക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

തോക്കുപോലെയുള്ള നശീകരണായുധങ്ങള്‍ എത്രയോ യൗവ്വനങ്ങളെ സ്വന്തം വീടുകളില്‍ നിന്നും യുദ്ധമുഖത്ത് എത്തിച്ചു. എണ്ണമറ്റ ജീവനുകളെ അത് അപഹരിച്ചു. എണ്ണമറ്റ വിവാഹ ബന്ധങ്ങളെ അവസാനിക്കാത്ത യുദ്ധങ്ങള്‍ ഇല്ലാതാക്കി.

ഒരു നാടിന്റെ പ്രകൃതവും അവിടുത്തെ സമൂഹത്തിന്റെ സ്വഭാവവും ആ നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുക. ദുഷിച്ച നേതൃത്വമാണ് ഈ നാടിന്റെ ശാപം. അധികാരവും സ്വാധീനവും ഉപയോഗിച്ച് വഞ്ചന നടത്തുന്നവര്‍ വര്‍ധിക്കുകയാണ്. സ്വത്തുക്കള്‍ വാരിക്കൂട്ടുന്നതിലും സമ്പാദിച്ച കാശ് എണ്ണിതിട്ടപ്പെടുത്തുന്നതിലുമാണ് നേതാക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ. നമ്മളെ നയിക്കാന്‍ പിന്നെ മറ്റാരാണ് ഉള്ളത്?

അടുത്ത പേജില്‍ തുടരുന്നു

Page 1 of 41234

One Response to “സത്യത്തെ മറികടക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു….”

  1. papps

    യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ ,
    തത്ര ദേവദ,
    യാത്രതസ്തു ന പൂജന്തേ തട്രതാ: ഭല: ക്രിയ:

    ഭാരതമേ…. നീ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു…???????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.