കൊടൈക്കനാല്‍: മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് വരന്‍. കൊടൈക്കനാലില്‍ വെച്ചായിരുന്നു വിവാഹം.


Dont Miss പശു, ഗുജറാത്ത് എന്നീ വാക്കുകള്‍ പാടില്ല: അമര്‍ത്യാസെന്നിന്റെ പ്രസ്താവനയ്ക്ക് ബീപ്പ് ശബ്ദം ഇടണമെന്ന് സെന്‍സര്‍ ബോര്‍ഡ്


നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹതരായത്.

ബംഗളൂരില്‍ വെച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോന്‍ ഇറോമിനെ കുറിച്ച് അറിയുന്നത്. അതിന് ശേഷം ഇരുവരും കാണുകയുണ്ടായി. എട്ടു വര്‍ഷത്തെ പ്രണയമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിച്ചത്.

അടുത്തിടെ മണിപ്പൂര്‍ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇറോം കേരളത്തില്‍ എത്തിയിരുന്നു. വിവാഹത്തിന് ശേഷം ലണ്ടനിലേക്ക് പോകില്ലെന്ന് ഇറോം അറിയിച്ചിട്ടുണ്ട്.