എഡിറ്റര്‍
എഡിറ്റര്‍
ഇറോം ശര്‍മ്മിള എ.കെ.ജി സെന്ററില്‍; അഫ്‌സ്പ പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കോടിയേരി
എഡിറ്റര്‍
Monday 20th March 2017 1:40pm

തിരുവനന്തപുരം: മണിപ്പൂരിലെ പോരാളി ഇറോം ശര്‍മ്മിള എ കെ ജി സെന്ററിലെത്തി. ഇറോം ശര്‍മ്മിളയുമായി കൂടിക്കാഴ്ച നടത്തിയതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

മണിപ്പൂരിലെ പ്രത്യേക സൈനികാധികാരമായ അഫ്‌സ്പ പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഇറോം ശര്‍മിള തങ്ങളെ കണ്ടതെന്നും തീര്‍ച്ചയായും ഈ വിഷയത്തില്‍ പിന്തുണ നല്‍കുമെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രാവിലെ 6.30 ഓടെയാണ് തിരുവനന്തപുരത്തെത്തിയ്. ഇറോമിനെ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും വി.എസ് അച്യുതാനന്ദനുമായും ഇറോം കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

പാലക്കാട്ട് അട്ടപ്പാടി മട്ടത്തുകാട്ടിലെ ശാന്തി റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ ഇറോമിനെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും കേന്ദ്ര കമ്മറ്റി അംഗം നിതിന്‍ കണിച്ചേരിയുടെയും നേതൃത്വത്തിലുള്ള സംഘം അവിടെചെന്ന് സന്ദര്‍ശിച്ചിരുന്നു. –

ഡി.വൈ.എഫ് ഐയുടെ നേതൃത്വത്തില്‍ കപടദേശീയതക്കെതിരെ പാലക്കാട് സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യാമെന്ന് അവര്‍ നേതാക്കള്‍ക്ക് ഉറപ്പും കൊടുത്തിരുന്നു.

ഇതിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്.

Advertisement