എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി ജയം പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും; മണിപ്പൂര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്; കേരളം എന്നെ പിന്തുണച്ചു: ഈറോം ശര്‍മിള
എഡിറ്റര്‍
Tuesday 14th March 2017 8:07am

പാലക്കാട്: ബി.ജെ.പിയുടെ ജയം പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും ആണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഈറോം ശര്‍മിള. തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപനത്തിന് ശേഷം കേരളത്തിലേക്ക് വന്ന ഇറോം ശര്‍മിള ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.


Also read ട്രെയിനില്‍ പട്ടിണി കിടന്നു; പലരോടും യാചിച്ചു; ഉറുമ്പിനെപ്പോലെ പണം ശേഖരിച്ചു; ജെ.എന്‍.യു പ്രവേശനത്തെക്കുറിച്ച് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷ് പറഞ്ഞത്


മണിപ്പൂരിലെ ജനങ്ങള്‍ പ്രബുദ്ധരാകേണ്ടതുണ്ട്. കേരള ജനത എക്കാലവും തന്നെ പിന്തുണച്ചിട്ടുണ്ട്. നിങ്ങളുടെ ആതിഥ്യം സ്വീകരിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നും എല്ലാത്തില്‍ നിന്നും വിട്ട് നില്‍ക്കാനും പരിപൂര്‍ണ്ണ വിശ്രമത്തിനുമായാണ് കേരളത്തിലെത്തിയതെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.

മലയാളി സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തിയ അവര്‍ അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തിലാണ് അവധിക്കാലം ചിലവഴിക്കുന്നത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇറോം അട്ടപ്പാടിയിലേക്ക് യാത്ര തിരിച്ചത്. തന്റെ സമരങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പോയതൊഴിച്ചാല്‍ മണിപ്പൂരിന് പുറത്തേക്ക് പൊതുവേ യാത്ര ചെയ്യാറില്ലാത്ത ശര്‍മിളയുടെ കേരള സന്ദര്‍ശനം രാജ്യവും വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

മണിപ്പൂരിലെ സൈന്യത്തിന് നല്‍കിയ പ്രത്യേക നിയമങ്ങള്‍ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നിരാഹരം സമരം കിടന്ന ശര്‍മ്മിള സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ശര്‍മ്മിളയുടെ സമരത്തിന് ലഭിച്ച പിന്തുണ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയിരുന്നില്ല.

മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച ഈറോം ശര്‍മിളയ്ക്ക് 90 വോട്ടുകള്‍ മാത്രമായിരുന്നു ആകെ ലഭിച്ചത്. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ശര്‍മിള മത്സരിച്ചത്.

Advertisement