Administrator
Administrator
പിഞ്ചു കുഞ്ഞിനെ കടയില്‍ ഉപേക്ഷിച്ച് യുവാവ് കടന്നു
Administrator
Monday 9th May 2011 9:39am

iritty-babyഇരിട്ടി: പിഞ്ചുകുഞ്ഞിനെ വ്യാപാരിയെ ഏല്‍പിച്ച് യുവാവ് കടന്നുകളഞ്ഞു. വ്യാപാരി കുഞ്ഞിനെ ഇരിട്ടി പൊലീസിലേല്‍പിച്ചു.
ഞായറാഴ്ച ഒരു മണിയോടെയാണ് യുവാവ് കടയിലെത്തിയത്. ഇരിട്ടി ബസ്സ്റ്റാന്റിലെ മൊബൈല്‍ ഷോപ്പില്‍ 35 വയസ്സ് തോന്നിക്കുന്ന മലയാളം സംസാരിക്കുന്ന യുവാവാണ് 10 മാസം പ്രായമുള്ള ആണ്‍കുട്ടിയെ കടയുടമയെ ഏല്‍പിച്ചത്.

മധുരക്ക് പോകണമെന്നും കൈയില്‍ കാശില്ലെന്നും പറഞ്ഞ് സഹായിക്കാന്‍ ആവശ്യപ്പെട്ടാണ് കുഞ്ഞിനെ വ്യാപാരിയെ ഏല്‍പ്പിച്ചത്. 200 രൂപയോളം പിരിഞ്ഞുകിട്ടിയതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാന്‍ പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ല. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതിനെ തുടര്‍ന്ന് കരയാന്‍ തുടങ്ങിയ കുട്ടിയെ കടയുടമ പി. സുലൈമാന്‍ ഇരിട്ടി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുകയായിരുന്നു.

കുട്ടിയെ ഏറ്റുവാങ്ങിയിട്ടുണ്ട്. യുവാവിനെ പോലീസ് തിരയുകയാണ്. കുട്ടിയെ കണ്ണൂര്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം എടൂര്‍ സ്‌നേഹഭവന് തല്‍ക്കാലം കൈമാറി.

Advertisement