എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ ആവര്‍ത്തിക്കുന്നു; ഭാര്യയുമൊത്തുള്ള ചിത്രം വീണ്ടും ഷെയര്‍ ചെയ്ത് മതമൗലികവാദികള്‍ക്ക് ഇര്‍ഫാന്‍ പത്താന്റെ കിടിലന്‍ മറുപടി
എഡിറ്റര്‍
Thursday 20th July 2017 2:23pm

ന്യൂദല്‍ഹി: ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ രംഗത്തെത്തിയ മതമൗലിക വാദികള്‍ക്ക് കിടിലന്‍ മറുപടിയുമായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍

ഓരോരുത്തര്‍ക്കും എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകുമെന്നും അത് അവരുടെ കാര്യം എന്നുമാണ് കൈകള്‍ കൊണ്ട് മുഖം മറച്ചിരിക്കുന്ന ഭാര്യയുടെ ഫോട്ടോ ട്വിറ്ററിലൂടെ വീണ്ടും ഷെയര്‍ ചെയ്ത് ഇര്‍ഫാന്‍ കുറിച്ചിരിക്കുന്നത്.

ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു രണ്ടാമത്തെ പോസ്റ്റ്. നമ്മള്‍ സ്നേഹത്തേക്കാള്‍ കൂടുതല്‍ വിദ്വേഷമാണ് ഉണ്ടാക്കുന്നതെങ്കില്‍ നമ്മള്‍ നല്ലതാണ് ചെയ്യുന്നതെന്ന് വേണം മനസിലാക്കാനെന്നായിരുന്നു ആ പോസ്റ്റില്‍ ഇര്‍ഫാന്‍ കുറിച്ചത്.

‘ ദിസ് ഗേള്‍ ഈസ് ട്രബിള്‍ ‘ എന്ന് പറഞ്ഞുകൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്ക്കൊപ്പമിരിക്കുന്ന ഫോട്ടോയായിരുന്നു ഇര്‍ഫാന്‍ അടുത്തിടെ പത്താന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. കയ്യില്‍ നെയില്‍പോളിഷ് ഇടുന്നത് ഇസ്‌ലാമിന് ചേരുന്നതല്ലെന്നും കൈയും മുഖവും മറയ്ക്കാന്‍ ഭാര്യയോട് പറയണമെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍.

താങ്കളെയും കുടുംബത്തേയും ഏറെ ഇഷ്ടപ്പെടുന്ന ഒരു ആരാധകനാണ് താനെന്നും എന്നാല്‍ ഭാര്യയുടേയോ മറ്റ് മുസ്ലീം സ്ത്രീകളുടേയോ ഫോട്ടോ വെച്ച് ഫേസ്ബുക്കില്‍ അപ്ഡേഷന്‍ നടത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നുമായിരുന്നു റഹ്മാന്‍ മാജിദ് എന്നയാളുടെ കമന്റ്.


Dont Miss നീളം കുറഞ്ഞ പാവാടയും ടോപ്പും ധരിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്ത യുവതിയെ സൗദി പൊലീസ് വെറുതെവിട്ടു


ഇന്ന് മുഖത്തിന്റെ പാതി മറച്ച ഫോട്ടോയിടും നാളെ മുഖം മുഴുവന്‍ കാണിച്ചുള്ള ഫോട്ടോയും അതുകഴിഞ്ഞാല്‍ ഹിജാബ് ഇല്ലാതെയുള്ള ഫോട്ടോയും പിന്നെ വസ്ത്രമില്ലാത്ത ഫോട്ടായിയിരിക്കും ഇടാന്‍ പോകുന്നതെന്നുമായിരുന്നു മറ്റൊരാളുടെ വിമര്‍ശനം.

അതേസമയം ഇര്‍ഫാനെ പൂര്‍ണമായി പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. ഇസ്ലാമിന്റെ മഹത്വത്തെ അറിയാന്‍ ശ്രമിക്കാതെ ദീനിനെ കളിയാക്കുന്ന വിഡ്ഢികള്‍ എന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണം.

അതേസമയം ഇര്‍ഫാനെ വിമര്‍ശിക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും ഫോട്ടോക്ക് താഴെ വരുന്നത്. താങ്കള്‍ മാത്രം കാണേണ്ട സൗന്ദര്യം നാട്ടുകാരെ കാണിക്കുന്നത് ശരിയാണോയെന്നും പരലോകത്ത് ചെല്ലുമ്പോള്‍ മറുപടി പറയേണ്ടി വരുമെന്നുമാണ് കമന്റിലൂടെയുള്ള ചിലരുടെ പരിഹാസം.

Advertisement