എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിമായിട്ടും എന്തിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു ? മറക്കാനാവാത്ത ചോദ്യത്തെ നേരിട്ടതിനെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍
എഡിറ്റര്‍
Monday 13th February 2017 8:21pm

irfan

നാഗ്പൂര്‍: ഇന്ത്യന്‍ കുപ്പായത്തില്‍ നിന്നും ഏറെക്കുറെ അപ്രതക്ഷ്യനായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നും പ്രിയങ്കരനാണ് ഇര്‍ഫാന്‍ പഠാന്‍. നാഗ്പൂരില്‍ നടന്ന പ്രത്യേക പരിപാടിയില്‍ തന്റെ കരിയറിലെ അവിസ്മരണീയ നിമിഷങ്ങളെ കുറിച്ച് ഇര്‍ഫാന്‍ മനസ്സ് തുറന്നു. കരിയറിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ച് പറയവെയായിരുന്ന ഇര്‍ഫാന്‍ മുസ്‌ലിം ആയിട്ടും എന്തിനാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതെന്ന ചോദ്യത്തെ അഭിമുഖീകരിച്ച നിമിഷത്തെ കുറിച്ച് സംസാരിച്ചത്.

ലാഹോറില്‍ ഒരു പരിപാടിക്കിടെ ഒരു പെണ്‍കുട്ടിയാണ് തന്നോട് ചോദിച്ചത്. മുസ്‌ലിം ആയിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു? പാകിസ്ഥാന് വേണ്ടി കളിക്കാമായിരുന്നില്ലേ? എന്നായിരുന്നു ചോദ്യം. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് തനിക്ക് അഭിമാനമാണെന്നായിരുന്നു പഠാന്റെ മറുപടി.

ആ സംഭവം തനിക്ക് ഒരുപാട് പ്രചോദനം നല്‍കിയെന്നും കൂടുതല്‍ നന്നായി കളിക്കാന്‍ സാധിച്ചെന്നും താരം പറയുന്നു. തന്റെ കരിയറിലെ മറ്റ് അസുലഭ നിമിഷങ്ങളെ കുറിച്ചും പഠാന്‍ വാചാലനായി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായ സൗരവ്വ് ഗാംഗുലിയുടെ കയ്യില്‍ നിന്നും ഇന്ത്യന്‍ ക്യാപ്പ് വാങ്ങി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച നിമിഷത്തേയും പഠാന്‍ ഓര്‍ത്തെടുത്തു.


Also Read: വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് വിലക്കുമായി പാക് ഹൈക്കോടതി


ഇന്ത്യയ്ക്കായി 120 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള പഠാന്‍ 29 ടെസ്റ്റുകളും 24 ട്വന്റി-20 കളും കളിച്ചിട്ടുണ്ട്. പന്ത് സ്വിങ് ചെയ്യാനുള്ള കഴിവ് നഷ്ടമായതോടെയാണ് ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക് പോകുന്നത്.

Advertisement