എഡിറ്റര്‍
എഡിറ്റര്‍
തനി ഗുണ്ടയാവാന്‍ ഇര്‍ഫാന്‍ ഖാന്‍
എഡിറ്റര്‍
Sunday 12th January 2014 1:28am

irfan-khan

ഒന്നുകില്‍ വലരെ പ്രത്യേകതകളുള്ള ഒരു നായകന്‍ അതല്ലെങ്കില്‍ മൗനിയായ ഒരു വില്ലന്‍, ഇതിലേതെങ്കിലുമൊരു വേഷത്തിലാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അധികവും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ഇമേജ് ബ്രേക്കിങ്ങിന് സമയമായെന്ന് ഇര്‍ഫാനും തോന്നി തുടങ്ങിയിരിയ്ക്കുന്നു.

തന്റെ അടുത്ത ചിത്രമായ ‘ഗബ്ബറിലൂടെ’യാണ് ഇര്‍ഫാന്‍ തന്റെ കരിയറിന്റെ മുഖം പൊളിച്ചെഴുതാന്‍ ഒരുങ്ങുന്നത്.

ഒരു തനി ഗുണ്ടയുടെ വേഷത്തിലാണ് ഇര്‍ഫാന്‍ ‘ഗബ്ബറി’ലെത്തുന്നത്. ദ ലഞ്ച് ബോക്‌സ്, ലൈഫ് ഓഫ് പൈ എന്നീ കഴിഞ്ഞ ചിത്രങ്ങളിലും ഇര്‍ഫാന്‍ സ്ഥിരം സ്വഭാവത്തിലുള്ള വേഷങ്ങളില്‍ തന്നെയാണ് അവതരിച്ചത്.

അലി അബ്ബാസ് സഫറാണ് ‘ഗബ്ബറി’ന്റെ സംവിധായകന്‍. ഇര്‍ഫാനെ അല്‍പം കൂടി സ്റ്റൈലിഷ് ആയ നായകനാക്കാനാണ് താന്‍ ഈ ചിത്രത്തിലൂടെ ശ്രമിയ്ക്കുന്നതെന്ന് അലി അബ്ബാസ് സഫര്‍ പറഞ്ഞു.

Advertisement