രണ്ട് വര്‍ഷത്തിന്‌  ശേഷം ഇര്‍ഫാന്‍ പഠാന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. രഞ്ജി ട്രോഫിയിലെ ആത്മവിശ്വാസക്കുറവ് കാരണമുണ്ടായ പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇത്തിരി സമയമെടുത്തെങ്കിലും താന്‍ രാജ്യത്തിന്ന് വേണ്ടി പൂര്‍ണമനസ്സോടെ കളിക്കുക തന്നെ ചെയ്യും എന്നാണ്  ഈ 26 വയസ്സുകാരന്‍  ഒരു പ്രമുഖ ചാനലിനോട് പറഞ്ഞത്.

ഇര്‍ഫാന്‍ ആദ്യമായി 21 ാം വയസ്സിലാണ്  ഇന്ത്യന്‍ ടീമിലെത്തുന്നത്. പക്ഷെ മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ പ്രതീക്ഷിച്ചത്ര ഉയരാന്‍ ഇര്‍ഫാന് കഴിഞ്ഞിരുന്നില്ല. 2006 ലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും മികവ് തെളിയിക്കാന്‍ പഠാന്‍ പറ്റിയില്ല.അതിനിടെ ഉണ്ടായ പരുക്കുകള്‍ കാരണം കുറച്ച് കാലത്തേക്ക് ക്രിക്കറ്റ് ലോകവുമായി അകന്നു നില്ക്കുകയും ചെയ്തു.

ഇപ്പോള്‍ ഇര്‍ഫാന്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ‘ഇടവേളയ്ക്ക് ശേഷമാണെങ്കിലും താന്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷവാനാണ് . ഞാനില്ലെങ്കിലും എന്റെ സഹോദരന്‍ യൂസഫ് പഠാന്‍ സജീവമായിട്ട് തന്നെ ഇന്ത്യന്‍ ടീമിന്ന് വേണ്ടി കളിക്കുന്നുമുണ്ട്.’  ഇര്‍ഫാന്‍ പറയുന്നു.

ആസ്‌ത്രേലിയന്‍ ടെസ്റ്റ് സിരീസിന്ന് വേണ്ടിയാണ്  പരിക്കേറ്റ പ്രവീണ്‍കുമാറിന്‌ പകരം ഇര്‍ഫാന്‍ പഠാന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്  വരുന്നത്.

MALAYALAM NEWS
KERALA NEWS IN ENGLISH