എഡിറ്റര്‍
എഡിറ്റര്‍
‘പെരുന്നാള്‍ സമ്മാന’മായി അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി; അഫ്ഗാനും അയര്‍ലന്‍ഡിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ടെസ്റ്റ് പദവി നല്‍കി
എഡിറ്റര്‍
Thursday 22nd June 2017 10:46pm

 

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് ‘പുതുമുഖങ്ങള്‍’ കൂടിയെത്തുന്നു. അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ടെസ്റ്റ് പദവി നല്‍കി. ഓവലില്‍ നടന്ന ഐ.സി.സിയുടെ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ ടെസ്റ്റ് പദവിയുള്ള ആകെ രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നു. നിലവില്‍ 10 രാജ്യങ്ങള്‍ക്കാണ് ടെസ്റ്റ് പദവിയുള്ളത്. അവസാനമായി ടെസ്റ്റ് പദവി ലഭിച്ചത് ബംഗ്ലാദേശിനായിരുന്നു.


Also Read: ‘എന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, ഞങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുത്’: ജനങ്ങളോട് ആന്ധ്ര മുഖ്യമന്ത്രി


ക്രിക്കറ്റിനോട് ഈ രാജ്യങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥതയും ടീമുകളുടെ മികച്ച പ്രകടനവും കണക്കിലെടുത്താണ് അഫ്ഗാനേയും അയര്‍ലന്‍ഡിനേയും ടെസ്റ്റ് ക്രിക്കറ്റ് കളിപ്പിക്കാന്‍ ഐ.സി.സി തീരുമാനിടച്ചതെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

പുതിയ തീരുമാനം അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യത്തെ സംബന്ധിച്ച് മറക്കാന്‍ കഴിയാത്തതാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് പ്രതികരിച്ചു. ഈ സന്തോഷം രാജ്യം മുഴുവന്‍ ആഘോഷിക്കും. ഇതൊരു പെരുന്നാള്‍ സമ്മാനമാണ്. കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയാണ് ഇത്. അഫ്ഗാന്‍ ക്രിക്കറ്റ് കൂടുതല്‍ ശക്തമാകുകയാണെന്നും ഐ.സി.സിയ്ക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.


Don’t Miss: ‘ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക’; ഒടുവില്‍ ‘കുമ്മനടി’ ഡിക്ഷണറിയിലും എത്തി


തീരുമാനം ചരിത്രപരമെന്ന് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ചീഫ് എക്‌സിക്യുട്ടീവും പ്രതികരിച്ചു. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലദേശ്, സിംബാബ്‌വെ എന്നീ രാജ്യങ്ങള്‍ക്കാണ് നിലവില്‍ ടെസ്റ്റ് പദവിയുള്ളത്.

Advertisement