ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമായി 12 ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. വാഹനങ്ങളില്‍ സ്ഥാപിച്ച ബോംബാണ് പലയിടത്തും പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സെന്‍ട്രല്‍ ബാഗ്ദാദിലെ അല്ലാവി, ബാബുല്‍ മൗത്തം ,കറാഡ ജില്ലകളിലും വടക്കന്‍ ബാഗ്ദാദിലെ ഷാബ്, ആദമിയ , ശുഅല അല്‍ അമീന്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് സ്‌ഫോടനം ഉണ്ടായത്. യുഎസ് സേന പിന്‍മാറ്റം പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് ഇവിടെ സ്‌ഫോടനം നടക്കുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് ബാഗ്ദാദില്‍ സുരക്ഷ ശക്തമാക്കി. നാലുമാസത്തിനിടെ ഇറാഖില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട സ്‌ഫോടനമാണ് ഇന്നലെ ഉണ്ടായത്.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന ആരോപിക്കപ്പെടുന്ന ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് ഹാശിമിയെ അറസ്റ്റുചെയ്യാന്‍ പ്രധാനമന്ത്രി ശ്രമം നടത്തുന്നതിനിടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. ഹാഷിമിയെ കൈമാറാന്‍ കുര്‍ദ് സ്വയം ഭരണമേഖലയിലെ നേതാക്കളോട് പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Malayalam News

Kerala News In English