ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയെ ആറുവര്‍ഷത്തെ തടവ് ശിക്ഷയക്കു വിധിച്ചു. ഇറാനിയന്‍ വ്യവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്നകുറ്റത്തിനാണ് പനാഹിക്ക് തടവ്.

ഇറാനി ഇസ്‌ലാമിക് നിയമങ്ങളെയും സര്‍ക്കാരിനെയും പനാഹി സ്വന്തം സിനിമകളിലൂടെ വിമര്‍ശിച്ചിരുന്നു. ഇതാണ് പനാഹിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രേരണയായത്.

സിനിമാ രചന, തിരക്കഥ രചന, വിദേശ യാത്രകള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്നും പനാഹിയെ വിലക്കിയിട്ടുണ്ട്. മുമ്പ് ഇതേ കുറ്റത്തിന് ഇറാനിയന്‍ സിനിമാസംവിധായകന്‍ മുഹമ്മദ് റാസോള്‍വിന് ആറുവര്‍ഷത്തെ തടവ് ലഭിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നു പനാഹിയുടെ അഭിഭാഷകന്‍ ഇമാന്‍ മിര്‍സാദാ അറിയിച്ചു.