shusthary

ടെഹ്‌­റാന്‍: തെക്കുകിഴക്കന്‍ ഇറാനിലുണ്ടായ ചാവേറാക്രമ­ണത്തില്‍ ഇറാന്‍ റവലൂഷ്യനറി ഗാര്‍ഡ്‌­സ് ഉപമേധാവി ജനറല്‍ നൂര്‍ അലി ഷൂസ്താ­രി­യും അ­ഞ്ച് ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­രു­മ­ട­ക്കം 30 പേര്‍ കൊല്ല­പ്പെട്ടു. ഗോത്രനേതാക്കളടക്കം 60 ഓ­ളം പേര്‍ കൊല്ലപ്പെട്ട­തായും റി­പ്പോര്‍­ട്ടുണ്ട്. സൈന്യത്തിലെ ചീഫ് പ്രൊവിന്‍ഷ്യല്‍ കമാന്‍ഡര്‍ രജബ് അലി മുഹമ്മദ്‌സദെയും മരിച്ചവരിലുള്‍പ്പെടുന്നു. ഇറാന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശമായ സിസ്താന്‍ ബലൂചിസ്താനിലാണ് സ്‌­ഫോടനം നടന്നത്. സൈനിക മേ­ധാ­വികള്‍ ഗോത്രനേതാക്കളുമായി ചര്‍ച്ചക്കെത്തിയതായിരുന്നു.

സ്‌­ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തി­ട്ടില്ല. എ­ന്നാല്‍ ബലൂചിസ്താനില്‍ ശക്തമായ സ്വാധീനമുള്ള സുന്നി വിഭാഗമാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ജനറല്‍ ഷൂസ്താരിക്ക് പുറമെ പ്രവിശ്യാ കമാന്‍ഡര്‍ രജാബ് അലി മൊഹമ്മദ്‌­സദെയും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. പാകിസ്താനുമായും അഫ്ഗാനിസ്താനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സിസ്തന്‍­ബലൂചിസ്­താന്‍.

ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമായ പിഷിനിലേക്കു കാറില്‍ യാത്ര ചെയ്യുകയായിരുന്നു ജനറല്‍ നൂര്‍ അലി ഷൂസ്താരി ഉള്‍പ്പടെയുള്ളവര്‍. ചാവേറിന്റെ ശരീരത്തില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഇറാനിലെ സുരക്ഷാ സംവിധാനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു സ്‌ഫോടനത്തിനു പിന്നിലെന്നും സിസ്താന്‍-ബലൂചിസ്ഥാന്‍
മേഖലയിലെ സുരക്ഷ അട്ടിമറിക്കുകയാണ് ആക്രമണ ലക്ഷ്യമെന്നും ഇ­റാന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഒ­ക്ടോ­ബര്‍ 18 2009