എഡിറ്റര്‍
എഡിറ്റര്‍
ചേരി ചേരാ ഉച്ചകോടിക്ക് ഇറാനിലെ തെഹ്‌റാനില്‍ തുടക്കമായി
എഡിറ്റര്‍
Monday 27th August 2012 10:30am

ടെഹ്‌റാന്‍: ഇന്ത്യയടക്കമുളള 120 വികസ്വര രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന 16ാമത് ചേരി ചേരാ ഉച്ചകോടിക്ക് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ തുടക്കമായി. അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് മറികടന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പങ്കെടുക്കുന്നുവെന്നതും ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നുണ്ട്.

Ads By Google

ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാന്‍ വൈദേശിക ശക്തികള്‍ക്ക് മുന്‍പില്‍ പിന്തുണയുടെ പ്രതിരോധം തീര്‍ക്കുന്നതിനായിരിക്കും 16 ാമത് ചേരി ചേരാ ഉച്ചകോടി സാക്ഷിയാവുക.

ഒപ്പം അമേരിക്കയും ഇസ്രായേലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വികസ്വര രാജ്യങ്ങളുടെ ശബ്ദമായ ചേരി ചേരാ ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ തെഹ്‌റാനിലെത്താനുളള ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ തീരുമാനവും ഉച്ചകോടിയെ ചൂടുപിടിപ്പിക്കുന്നു.

പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തി വക്താവായ മാര്‍ട്ടിന്‍ നെസ്‌റിസ്‌കിയാണ് ബാന്‍ കി മൂണ്‍ ഉച്ചകോടിക്കെത്തുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ആണവനീക്കങ്ങള്‍ക്ക് പുറമേ സിറിയയിലെ കൂട്ടക്കൂരുതികള്‍ക്ക് അസദ് സൈന്യത്തിന് ഇറാന്‍ സഹായം ചെയ്യുന്നുവെന്ന ആരോപണത്തിനുമിടയില്‍ ബാന്‍ കി മൂണിന്റെ സന്ദര്‍ശനം പിന്‍വലിക്കണമെന്നാണ് അമേരിക്കയും ഇസ്രായേലും ആവശ്യപ്പെടുന്നത്.

അമേരിക്കയുടെയും സഖ്യശക്തികളുടേയും എതിര്‍പ്പുകള്‍ മറികടന്ന് ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇറാന്‍, ഉച്ചകോടി തങ്ങളുടെ നിലപാടുകള്‍ക്ക് കൂടുതല്‍ പിന്തുണ തേടാനുളള വേദിയായി ഉപയോഗപ്പെടുത്തുവാനാണ് ലക്ഷ്യമിടുന്നത്.

Advertisement