എഡിറ്റര്‍
എഡിറ്റര്‍
ഇറാന്‍ തദ്ദേശീയമായി നിര്‍മിച്ച പുതിയ യുദ്ധവിമാനം പുറത്തിറക്കി
എഡിറ്റര്‍
Thursday 3rd January 2013 12:56am

ടെഹ്‌റാന്‍: ഇറാന്‍ തദ്ദേശീയമായി നിര്‍മിച്ച പുതിയ യുദ്ധവിമാനം തൗഫാന്‍-11 പുറത്തിറക്കി. പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പങ്കെടുത്ത ചടങ്ങിലായിരുന്നു പുതിയ യുദ്ധവിമാനം പുറത്തിറക്കിയത്.

Ads By Google

ഇറാനെതിരെ ഉപരോധം  കൊണ്ടുവരുന്ന രാജ്യങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് അഹമ്മദ് വാഹിദി പറഞ്ഞു. പുതുതലമുറ യുദ്ധവിമാനങ്ങളില്‍ പെട്ടവയാണ് തൗഫാന്‍-11 എന്നും അത്യാധുനീക സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉപരോധങ്ങള്‍ നേരിടുമ്പോള്‍പോലും ഇറാന്‍ ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയതായിട്ടാണ് പുതിയ ഹെലികോപ്ടറിന്റെ നിര്‍മാണം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധരംഗത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ കഴിയും വിധം ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് ഹെലികോപ്റ്ററിന്റെ നിര്‍മാണം.

യുദ്ധോപകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ രാജ്യം സ്വയംപര്യാപ്തത തെളിയിച്ചതിന്റെ ഉദാഹരണം കൂടിയാണ് ഇതെന്നും ഇറാനെതിരായ ഉപരോധം തദ്ദേശിയമായി നിര്‍മിക്കുന്ന ഇത്തരം ഉപകരണങ്ങളിലൂടെ നേരിടുമെന്നും അദേഹം പറഞ്ഞു.

ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പു നല്‍കികൊണ്ടാണ് ഇറാന്‍ പുതിയ ഹെലികോപ്റ്റര്‍ പുറത്തിറക്കിയത്. സൈന്യത്തിന്റെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിച്ച് കൈമാറുമെന്നും അഹമ്മദ് വാഹിദി പറഞ്ഞു.

Advertisement