തെഹ്‌റാന്‍: ഇറാനില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നെജാദ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ച കേസില്‍ രണ്ട് പേരെ സര്‍ക്കാര്‍ തൂക്കിലേറ്റി. മുഹമ്മദ് റസാ അലി സമാനി, അറഷ് റഹ്മാനി എന്നിവരെയാണ് തൂക്കിലേറ്റിയത്. പീപ്പിള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണ് ഇരുവരുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇറാനില്‍ പ്രതിപക്ഷ കക്ഷികളുള്‍പ്പെടെ നടത്തിയ പ്രതിഷേധം പലയിടങ്ങളിലും സംഘര്‍ഷത്തിനിടയാക്കിയിരുന്നു. നിരവധി പേര്‍ സംഭവങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ 4000ത്തോളം പേരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.