ടെഹ്‌റാന്‍: ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കുണ്ട്. സ്ത്രീവേഷത്തിലെത്തിയ പുരുഷ ചാവെര്‍ അകത്തേക്കു കടക്കുന്നത് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യസ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ആളുകള്‍ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സ്‌ഫോടനം നടന്നത്.

പ്രവാചകന്‍ മുഹമ്മദിന്റെ കൊച്ചുമകന്‍ ഇമാം ഹുസൈന്റെ ജന്മദിനാഘോഷ വേളയിലാണ് സ്‌ഫോടനം നടന്നത്. വിമത സംഘടനയായ ജുന്‍ദെല്ല ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.