കൈറോ :ഇറാനിന്റെ അധീനതിയിലുള്ള  ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ തീരുമാനിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെതിരെയുള്ള ഉപരോധം ശക്തമാക്കിയ സാഹചര്യത്തിലാണ് എണ്ണപ്പാത അടച്ചിടാന്‍ ഇറാന്‍ തീരുമാനിച്ചത്. ഇറാന്റെ ബോട്ടുകളും നേവല്‍ മൈനുകളും ഹോര്‍മൂസില്‍ വെച്ച് ആക്രമിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.

എന്നാല്‍ എണ്ണക്കയറ്റുമതി തടസ്സപ്പെടുത്തി പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി വിലപ്പോവില്ലെന്ന് യുഎസ് മുന്നറിയിപ്പു നല്‍കി. ഹോര്‍മുസിലൂടെയുള്ള ചരക്കുകപ്പലുകളുടെ സഞ്ചാരം വിദേശ രാജ്യങ്ങളുടെ വ്യാപാരത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടു ഇതൊരിക്കലും അനുവദിച്ചു തരാനാകില്ലെന്നും യു.എസ് വ്യക്തമാക്കി.

Subscribe Us:

ഹോര്‍മുസ് അടച്ചാല്‍ ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ എണ്ണക്കപ്പലുകളുടെ യാത്ര മുടങ്ങും. ഇത് രാജ്യത്തിന്റെ സാമ്പത്തിക നിലയെ താറുമാറാക്കും. ലോകത്തിലെ 40 ശതമാനം എണ്ണക്കടത്തും ഹോര്‍മുസിലൂടെയാണ് നടക്കുന്നത് ഇതു തടയാനുള്ള ശ്രമം ഒരുകാരണവശാലും അനുവദിച്ചു കൊടുക്കില്ലെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. ഇറാനെതിരെ പ്രതിഷേധവുമായി യു.എസ്, ഗള്‍ഫ് രാജ്യങ്ങളെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

Malayalam News

Kerala News In English