എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌ലാം വിരുദ്ധ സിനിമ: ഇറാന്‍ ഓസ്‌കാറില്‍ നിന്നും വിട്ടുനില്‍ക്കും
എഡിറ്റര്‍
Thursday 27th September 2012 10:32am

ഇറാന്‍:  അടുത്തിടെ ഏറെ വിവാദമായ “ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്” എന്ന സിനിമയില്‍ പ്രതിഷേധിച്ച് ഓസ്‌കാറില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഇറാന്‍ അറിയിച്ചു. ഓസ്‌കാര്‍ മത്സരത്തിലേക്ക് ഇറാനില്‍ നിന്ന് ചിത്രങ്ങള്‍ അയക്കില്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.

Ads By Google

റിസ മിര്‍കാരിമിയുടെ ‘എ ക്യൂബ് ഓഫ് ശുഗര്‍’ മികച്ച വിദേശ ചിത്രത്തിനുള്ള മത്സരത്തിന് അയക്കാനായിരുന്നു ഇറാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ഒരു വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘ എ സെപ്പറേഷന്‍’ ഇറാനില്‍ നിന്നുള്ളതായിരുന്നു. ഇറാന്റെ പുതിയ തീരുമാനം സിനിമാ ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണ്.

ഒക്ടോബര്‍ ഒന്നീനാണ് മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ അവസാനിക്കുന്നത്. ഇതുവരെയായി 50 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പത്രികകള്‍ ലഭിച്ചിട്ടുണ്ട്.

Advertisement