എഡിറ്റര്‍
എഡിറ്റര്‍
ഇറാനില്‍ ഇന്ന് വോട്ടെടുപ്പ്
എഡിറ്റര്‍
Friday 14th June 2013 9:59am

iran-election

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രണ്ട് തവണ കാലാവധി പൂര്‍ത്തിയാക്കിയ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ ആറുപേരാണ് മത്സര രംഗത്തുള്ളത്.

ആദ്യറൗണ്ടില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ജൂണ്‍ 21ന് വീണ്ടും വോട്ടെടുപ്പ് നടക്കും.

Ads By Google

യാഥാസ്ഥിതി കപക്ഷത്തുള്ള സയിദ് ജലീലി, മൊഹ്‌സെന്‍ റെസായി, അലി അക്ബര്‍ വെലയാതി, മൊഹമ്മദ് ബാഘര്‍ ഘലിബാഫ്, മൊഹമ്മദ് ഘരാസി എന്നിവരും മിതവാദിയും പരിഷ്‌കരണവാദിയുമായ ഹസ്സന്‍ റൊഹാനിയുമാണ് 11ാം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

തെഹ്‌റാന്‍ മേയറും നേജാദിന്റെ വിമര്‍ശകനുമായ മുഹമ്മദ് ബക്കര്‍ ഖാലിബഫും പുരോഗമന വാദിയായ ഹസന്‍ റൊഹാനിയുമാണ് വിജയ സാധ്യതയില്‍ മുന്നില്‍.

ഇറാന്‍ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ആദ്യ ഘട്ടത്തില്‍ 50 ശതമാനത്തിലേറെ വോട്ട് നേടിയാലേ വിജയിക്കാനാവൂ. ആര്‍ക്കും പകുതിയിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ മുന്നിട്ട് നില്‍ക്കുന്ന ആദ്യ രണ്ട് സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജൂണ്‍ 21 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് ഉണ്ടാകും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഇലി ഗാമ്‌നിയുടെ നേതൃത്വത്തിലുള്ള ഗാര്‍ഡിയന്‍ കൗണ്‍സിലിനാണ് തിരഞ്ഞെടുപ്പ് മേല്‍നോട്ടം.

മുന്‍പ്രസിഡന്റുമാരായ അക്ബര്‍ ഹഷ്മി റഫ്‌സഞ്ചാനി, മുഹമ്മദ് ഖാതമി എന്നിവരുടെ പിന്തുണ റൊഹാനിക്കാണ്. പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനി ആര്‍ക്കും പിന്തുണപ്രഖ്യാപിച്ചിട്ടില്ല. അഞ്ചരക്കോടി ജനങ്ങള്‍ക്കാണ് വോട്ടവകാശം.

ഇറാനിലെ രണ്ട് പ്രമുഖ നേതാക്കളെ മത്സര രംഗത്തു നിന്ന് ഒഴിവാക്കിയ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ തീരുമാനം വിവാദമായിരുന്നു.

അതിനിടെ ഇറാന്‍ പൗരന്‍മാരുടെ ഇമെയിലിലും മറ്റ് ഇന്റര്‍നെറ്റ് അക്കൗണ്ടിലെ വിദേശ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി വ്യാപകമായ പ്രതിഷേധം നടത്തുന്നുവെന്ന് ഗൂഗിള്‍ വെളിപ്പെടുത്തി.

Advertisement