ഇറാന്‍: ബ്രിട്ടനും ഫ്രാന്‍സിനും എണ്ണ നല്‍കുന്നത് നിര്‍ത്തിവെച്ചതായി ഇറാന്‍ പെട്രോളിയം മന്ത്രാലയം അറിയിച്ചു. ആണവ പരിപാടികളുമായി ഇറാന്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ചു ജൂലൈ മുതല്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇറാനുമേല്‍ കടുത്ത ഉപരോധം കൊണ്ടുവന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നടപടി.

Subscribe Us:

ഇറ്റലി,സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളെയും താമസിയാതെ പ്രതിസന്ധി ബാധിക്കുമെന്നാണ് അറിയുന്നത്. ഇറാനുമായി എണ്ണവിതരണത്തില്‍ ദീര്‍ഘനാളത്തെ ഉടമ്പടി തയ്യാറാക്കിയ രാജ്യങ്ങളാണ് ഇവര്‍.

ബ്രിട്ടീഷ്, ഫ്രഞ്ച് കമ്പനികള്‍ക്കു പകരം ഉപഭോക്താക്കളായ പുതിയ കമ്പനികള്‍ക്ക് എണ്ണ നല്‍കുമെന്നും ഇറാന്‍ പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, എപ്പോള്‍ മുതലാണ് ഫ്രാന്‍സിലേക്കും ബ്രിട്ടനിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കിയില്ല.

2011 ല്‍ പുറത്തുവിട്ട കണക്കുപ്രകാരം യു.എസ് രാജ്യങ്ങളെല്ലാം 452000 ബാരല്‍ എണ്ണയാണ് ദിനംപ്രതി ഇറാനില്‍ നിന്നും വാങ്ങിയിരുന്നത്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം 49000 ബാരല്‍ ആണ് ഫ്രാന്‍സ് വാങ്ങിയിരുന്നത്.

Malayalam News

Kerala News In English