എഡിറ്റര്‍
എഡിറ്റര്‍
ആണവ പദ്ധതി: ഇറാനുമായി ധാരണയായി
എഡിറ്റര്‍
Sunday 24th November 2013 11:08am

hassan-rouhani

ജനീവ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇറാനുമായി ധാരണയായതായി യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പ്രതിനിധി കാതറിന്‍ ആഷ്ടണും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫും അറിയിച്ചു.

ആണവ പദ്ധതി മരവിപ്പിക്കുന്നുമായി ബന്ധപ്പെട്ട് നാല് ദിവസമായി നീണ്ടു നിന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍ , ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പ്രതിനിധി കാതറിന്‍ ആഷ്ടണിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. ഇറാന്‍ പ്രസിഡന്റായി ഹസന്‍ റൂഹാനി ചുമതലയേറ്റതിന് ശേഷം ഇത് മൂന്നാം തവണയാണ് ചര്‍ച്ച നടന്നത്.

പത്ത് വര്‍ഷമായി ഇറാന്റെ ആണവ പദ്ധതി മരവിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയും ജനീവയില്‍ എത്തിയിരുന്നു.

ഏതൊരു രാജ്യത്തെയുംപോലെ സമാധാനാവശ്യത്തിന് ആണവ സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്താനുള്ള അവകാശം ഇറാനും വേണമെന്ന് ഇറാന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement