Categories

കുവൈറ്റ് നയതന്ത്രരഹസ്യങ്ങള്‍ ഇറാന്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ്:ഇറാനിയന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കണമെന്ന് കുവൈറ്റിന്റെ ആവശ്യം ഇറാന്‍ നിരസിച്ചു. 2003 ഇറാഖ് അധിവേശകാലം മുതല്‍ ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് ഇറാനിയന്‍ നയതന്ത്രജ്ഞരെ തിരിച്ചയക്കുമെന്ന് കുവൈറ്റ് പ്രഖ്യാപിച്ചത്. അറബ്-പേര്‍ഷ്യന്‍ ബന്ധത്തിന് ഇത് വന്‍ തിരിച്ചടിയാവുമെന്നാണ് സൂചന.

ഇറാഖ് അധിനിവേശകാലം മുതല്‍ ടെഹ്‌റാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന ഇറാനിയന്‍ നയതജ്ഞരെ രാജ്യത്തു നിന്നും പുറത്താക്കുമെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ സബാ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഒരു കൂട്ടം ഇറാനിയന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്നും ഇവരെ ഉടന്‍ കുവൈറ്റില്‍ നിന്നും പുറത്താക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇവര്‍ ചാരപ്രവൃത്തി നടത്തിയെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്നും ഇക്കൂട്ടത്തില്‍ മൂന്ന് പേര്‍ക്ക് കുവൈറ്റ് കോടതി വധിശിക്ഷവിധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇറാന്‍ പറയുന്നത്. കുവൈറ്റിന്റെ അഭ്യന്തര കാര്യങ്ങളില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഇടപെടാറില്ലെന്ന് ഇറാഖ് വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച കുവൈറ്റ് സിറ്റി കോടതി ഇറാനിയന്‍ നയതന്ത്രജ്ഞര്‍ക്ക് വധശിക്ഷ വിധിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രിയെ അദ്ദേഹം ഫോണിലുടെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി അത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന് എതിരാക്കി ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദം തകര്‍ക്കാനുള്ള ചില ഗൂഢശക്തികളുടെ ശ്രമഫലമാണിതിനു പിന്നില്‍. ഈ മേഖലയിലെ മുസ്‌ലീം രാജ്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞതായി ഐ.എന്‍.ആര്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ വിശദമായ പരിശോധനകള്‍ നടത്താമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുവൈറ്റ് കോടതിയില്‍ നടന്ന രഹസ്യ വിചാരണയില്‍ ഇറാനുവേണ്ടി അതീവ രഹസ്യമായ സൈന്യക വിവരങ്ങളും, ആയുധങ്ങളുടേയും സൈനിക സ്ഥാപനങ്ങളുടേയും ചിത്രങ്ങളും ഇവര്‍ ചോര്‍ത്തി നല്‍കിയതായി തെളിഞ്ഞതായി പറയുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക്കിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നെറ്റ് വര്‍ക്ക് തന്നെ ഇവിടെയുണ്ടെന്നറിഞ്ഞ് തങ്ങള്‍ ഞെട്ടിയതായി ഷെയ്ക്ക് മുഹമ്മദ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ടെഹ്‌റാനിലെ കുവൈറ്റ് അംബാസിഡറെ തിരിച്ചുവിളിക്കുകയും ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ഇറാന്‍ റവല്യൂഷണറി ഗാഡിനുവേണ്ടി കുവൈറ്റ്-യു.എസ് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയെന്ന് ഇവര്‍ സമ്മതിച്ചതായി കുവൈറ്റ് മാധ്യപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.