ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് അഹമ്മദെ നിജാദിനുനേരെ വധശ്രമം. കിഴക്കന്‍ ഇറാനിലെ ഹാംദെന്‍ പ്രവിശ്യയില്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനു നേരെ ബോംബെന്ന് സംശയിക്കുന്ന വസ്തു എറിയുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. എന്നാല്‍ ആക്രമണ വാര്‍ത്ത അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

നിജാദിന്റെ വാഹനവ്യൂഹത്തിലെ പത്രപ്രവര്‍ത്തകരുടെ സംഘത്തിനുനേരെയാണ് ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഒരു ഇറാനിയന്‍ വെബ്‌സൈറ്റ് അറിയിച്ചു.