തെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം അമേരിക്ക നിഷേധിച്ചു. .ു എസ് ഇസ്രായേല്‍ മിഷണറിയാണ് കൊലക്ക് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

ഇറാനിലെ വടക്കന്‍ ടെഹ്‌റാനു സമീപം ചൊവ്വാഴ്ചയുണ്ടായ ബോംബാക്രമണത്തിലാണ് തെഹ്‌റാന്‍ സര്‍വകലാശാലാ അധ്യാപകനും ഇസ്‌ലാമികവിപ്ലവത്തിന്റെ ശക്തനായ വക്താവുമായ മസൂദ് അലി മുഹമ്മദി കൊല്ലപ്പെട്ടത്. ഇറാന്റെ ആണവ പദ്ധതിക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടത്. മസൂദ് അലിയുടെ കാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Subscribe Us:

കൊലക്കു പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍മാധ്യമങ്ങളും ആരോപിച്ചിരുന്നു. വിപ്ലവവിരുദ്ധ ശക്തികളുടെ ആക്രമണത്തില്‍ പ്രൊഫസര്‍ മസൗദ് അലി രക്തസാക്ഷിത്വം വരിച്ചു എന്നാണ് ഔദ്യോഗിക മാധ്യമമായ ഇരിബ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ ചാരസംഘടനയായ ‘മൊസാദ്’ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികള്‍ സാധാരണ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരെ ശക്തമായി രംഗത്തുള്ള രാജ്യങ്ങളാണ് അമേരിക്കയും ഇസ്രായേലും. ആണവോര്‍ജ ഉല്പാദനത്തിന്റെ മറവില്‍ ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അമേരിക്കയും ഇസ്രായേലും ആരോപിക്കുന്നത്. ഇറാനിലെ മറ്റൊരു ആണവശാസ്ത്രജ്ഞനെ സൗദി അറേബ്യ പിടികൂടി അമേരിക്ക്ക്ക് കൈമാറിയതായി ഡിസംബറില്‍ ഇറാന്‍ ആരോപിച്ചിരുന്നു.