എഡിറ്റര്‍
എഡിറ്റര്‍
ഇറാന്‍ ആണവ കരാര്‍ 20ന് പ്രാബല്യത്തിലാകും
എഡിറ്റര്‍
Tuesday 14th January 2014 9:51am

iran-nuclear

ജനീവ: വര്‍ഷങ്ങളായി ഇറാനും മറ്റു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന ആണവ പദ്ധതികളെച്ചൊല്ലിയുള്ള തര്‍ക്കും അവസാനിപ്പിച്ച് ഇറാനും ആറു ലോക വന്‍ശക്തികളും തമ്മില്‍ ഒപ്പുവെച്ച പ്രാഥമിക കരാര്‍ ജനുവരി 20ന് പ്രാബല്യത്തിലാകും.

ആറു മാസ കാലാവധിയുള്ള കരാര്‍ പ്രകാരം ആണവ പദ്ധതികള്‍ ഇറാന്‍ പൂര്‍ണമായി നിര്‍ത്തിവെച്ചാല്‍ പകരം വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ മരവിപ്പിച്ചുനിര്‍ത്തിയ 420 കോടി ഡോളര്‍ യു.എസ് വിട്ടുനല്‍കും. അന്തിമ കരാറിലത്തൊനുള്ള ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് ഘട്ടങ്ങളിലായായിരിക്കും തുക നല്‍കുകയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.

20 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ആറു മാസത്തിനകം നശിപ്പിക്കുക, നിര്‍മാണം പുരോഗമിക്കുന്ന ഫോര്‍ദോ നിലയത്തില്‍ ദിവസവും നിരീക്ഷകര്‍ക്ക് പ്രവേശം അനുവദിക്കുക, അറക് ഘന ജല നിലയത്തില്‍ പ്രതിമാസ നിരീക്ഷണം അനുവദിക്കുക എന്നിവയാണ് മറ്റു നിബന്ധനകള്‍.

ഇറാനെതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നവംബര്‍ 24നാണ് ജനീവയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവിഭാഗവും പ്രാഥമിക ധാരണയിലത്തെിയത്.

കരാര്‍ നിലവില്‍വരുന്ന 20നുതന്നെ ആദ്യ ഗഡു വിട്ടുനല്‍കും. കരാറിലെ അവസാന ദിനത്തിലായിരിക്കും അവസാന ഗഡു അനുവദിക്കുക.
മരവിപ്പിച്ചുനിര്‍ത്തിയ തുക വിട്ടുനല്‍കുന്നതിനു പുറമെ സ്വര്‍ണം, പെട്രോകെമിക്കല്‍സ്, വാഹന വ്യവസായം എന്നിവയിലും ഇളവുണ്ടാകും.
മൊത്തം 700 കോടി ഡോളറിന്റെ ഇളവുകളാണ് അനുവദിക്കുക.

അതേസമയം, കരാറിനെ നജാദ് ഭരണത്തിനുശേഷമുള്ള ഇറാന്റെ തകര്‍ച്ചയായി ചിന്തകര്‍ വിലയിരുത്തുന്നുണ്ട്.

Advertisement