ടെഹ്‌റാന്‍ :  ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കയുടെ പൈലറ്റില്ലാ വിമാനം തിരിച്ചുനല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആവശ്യം ഇറാന്‍ തള്ളി. നൂരി അല്‍ മാലിക്കിയുമൊത്ത് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് വിമാനം വിട്ടുതരാന്‍ ഒബാമ ആവശ്യപ്പെട്ടത്. എന്നാല്‍ വിമാനം തിരിച്ചുചോദിക്കുന്നതിനു പകരം  ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതില്‍ മാപ്പുപറയുകയാണ് വേണ്ടതെന്ന് ഇറാന്‍ വിദേശവക്താവ് പറഞ്ഞു.

വിമാനം തിരിച്ചുനല്‍കില്ലെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒബാമയുടെ ആവശ്യം വിചിത്രമാണെന്നും ഇത്തരത്തിലൊരു പ്രതികരണം അമേരിക്കയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചില്ലെന്നും ഇറാന്‍ വക്താവ് റാമിന്‍ റെഹ്മാന്‍ പെരസ്ത് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഇറാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കയുടെ ആര്‍ ക്യൂ 170 വിമാനം ഇറാന്‍ സേന വെടിവെച്ചിട്ടത്.

Subscribe Us:

വിമാനം ഇറാനിയന്‍ വിദേശീയര്‍ പരിശോധിച്ചു വരികയാണെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മതി നജാത് പറഞ്ഞു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ യു.എന്നില്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു