Categories

ഇറാനില്‍ ഗൂഗിളിന് നിയന്ത്രണം

ഇറാന്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിളിന് ഇറാനില്‍  നിയന്ത്രണം. ഗൂഗിളിന്റെ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂ ട്യൂബില്‍ ഇസ്‌ലാം വിരുദ്ധ സിനിമ പ്രദര്‍ശിപ്പിച്ചതിലുള്ള പ്രതിഷേധമാണ് ഗൂഗിളിനെ നിയന്ത്രിക്കാന്‍ ഇറാന്റെ നടപടി. ബി.ബി.സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

Ads By Google

ഇറാന്‍ പ്രോസിക്യൂട്ടറുടെ ഉപദേഷ്ടാവ് അബ്ദുല്‍ ഖൊരമാബാഡിയാണ് കഴിഞ്ഞ ദിവസം ഇറാന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ഗൂഗിളിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഗൂഗിളിനും ജീമെയിലിനും നിയന്ത്രണമുണ്ടാകുമെന്നായിരുന്നു അറിയിപ്പ്. ടെക്സ്റ്റ് മെസേജുകളായി മൊബൈല്‍ ഫോണുകളിലും അറിയിപ്പ് എത്തിയിരുന്നു.

ശക്തമായ ഫയര്‍വാളുകള്‍ക്ക് പിന്നില്‍ വെബ്ബ്‌സര്‍ഫിങ് അനുവദിക്കുന്ന ‘വെര്‍ച്വല്‍പ്രൈവറ്റ് നെറ്റ്‌വര്‍ക്‌സ്‌’ (വി.പി.എന്‍)ലൂടെ മാത്രമേ ജീമെയില്‍ അക്കൗണ്ടുകളില്‍ എത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നുള്ളൂ. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് പാശ്ചാത്യ സൈറ്റുകള്‍ കിട്ടാന്‍ പല ഇറാന്‍കാരും വി.പി.എന്നിന്റെ സഹായം ഇപ്പോള്‍ തന്നെ തേടുന്നുണ്ട്.

ദേശീയതലത്തില്‍ ‘ഇന്‍ട്രാനെറ്റ്’ സംവിധാനമേര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിന്റെ ഭാഗമാണ് ഗൂഗിളിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമെന്ന് വിലയിരുത്തപ്പെടുന്നു. പുറത്തുനിന്നുള്ള മുഴുവന്‍ ഇന്റര്‍നെറ്റ് ട്രാഫിക്കും ഔദ്യോഗികമായി നിയന്ത്രിക്കാനാണ് ഈ സംവിധാനം. മൂന്നു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതാദ്യമായല്ല  ഗൂഗിള്‍ സര്‍വീസുകള്‍ക്ക് ഇറാനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ചിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ ഗൂഗിള്‍ സെര്‍ച്ചിനും ജീമെയിലിനും  കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. 2009 മുതല്‍ യു ട്യൂബ് ഇറാനില്‍ സെന്‍സര്‍ ചെയ്യപ്പെടുന്നു.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന