ടെഹ്‌റാന്‍: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നതിനെതിരെ ഇറാന്‍ രംഗത്ത് വന്നു. സിറിയയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടല്‍ മേഖലയില്‍ മുഴുവന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുള്ളാഹിയാന്‍ മുന്നറിയിപ്പ് നല്‍കി.

സിറിയയിലെ വിദേശ അധിനിവേശത്തെ അപലപിച്ച ഇറാന്‍ സിറിയയില്‍ വിദേശ രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലിനെ ഇറാന്‍ നിശിതമായി വിമര്‍ശിച്ചു. ജനങ്ങള്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധ റാലികള്‍ക്കിടയില്‍ നുഴഞ്ഞുകയറുന്ന സായുധസംഘമാണ് പ്രക്ഷോഭം രക്തരൂക്ഷിതമാക്കുന്നത്. സിറിയയെ കൂടുതല്‍ ഭരണ പ്രതിസന്ധിയിലേയ്ക്കു തള്ളിവിടാനാണ് പാശ്ചാത്യരാജ്യങ്ങളുടെ ശ്രമം-ഹുസൈന്‍ ആമിര്‍ പറഞ്ഞു.

സിറിയന്‍ സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വഴിയും മറ്റും പാശ്ചാത്യരാജ്യങ്ങള്‍ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.