വാഷിങ്ടണ്‍ : ഇറാന്‍ രണ്ട് രഹസ്യ ആണവകേന്ദ്രങ്ങള്‍ നടത്തുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം ആരോപിക്കുന്നു. ഇറാനിലെ ഉന്നഉദ്യോഗസ്ഥനായ അലി അക്ബര്‍ സലേഹിയുമായി ഇറാനിയന്‍ സ്റ്റുഡന്റ്് ന്യൂസ് നടത്തിയ അഭിമുഖത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചെതെന്നും പത്രം പറയുന്നു.

രണ്ട് രഹസ്യ ആണവകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദീനെജാദ് ഉത്തരവിട്ടതായി അലി അക്ബര്‍ സലേഹി അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായും പത്രം ആരോപിക്കുന്നു. മലകള്‍ക്കുള്ളിലായിരിക്കും ഇവനിര്‍മ്മിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണെന്നതിനെ കുറിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.